Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTകൊലവെറിക്കെതിരെ പ്രതിഷേധിക്കുക ^പു.ക.സ
text_fieldsbookmark_border
കൊലവെറിക്കെതിരെ പ്രതിഷേധിക്കുക -പു.ക.സ തിരുവനന്തപുരം: എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ തുടങ്ങിയവർക്കുനേരെ ഉയർന്ന അസഹിഷ്ണുതയുടെ തോക്കുകൾ താഴ്ന്നിട്ടില്ലെന്നാണ് ഗൗരി ലേങ്കഷിെൻറ കൊല തെളിയിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എഴുത്തുകാരനെ കൊല്ലാനല്ലാതെ അവെൻറ ശബ്ദത്തെ നിശബ്ദമാക്കാനോ പരാജയപ്പെടുത്താനോ കഴിയുകയില്ലെന്ന് ഫാഷിസ്റ്റുകൾ ഒാർക്കണം. ഇന്ത്യയിലുടനീളം എഴുത്തിനും എഴുത്തുകാർക്കുമെതിരെ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മത ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളെ പൗരസമൂഹമെന്ന കോട്ടമതിലുയർത്തി പ്രതിരോധിക്കാൻ എല്ലാ എഴുത്തുകാരും പത്രപ്രവർത്തകരും രംഗത്തുവരണമെന്നും പുരോഗമന കലാസാഹിത്യ സംഘം അഭ്യർഥിച്ചു. പത്രപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം -എസ്.ഡി.പി.ഐ തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടതിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയർത്തിപ്പിടിച്ച ഒരു മാധ്യമപ്രവർത്തക കൂടി ക്രൂരമായി കൊലചെയ്യപ്പെട്ടത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. ബി.ജെ.പിയുടെ അസഹിഷ്ണുതക്കെതിരെ ശക്തമായ ജനരോഷം ഉയർന്നുവരണമെന്നും നിർഭയ പത്രപ്രവർത്തനത്തിന് കാവലൊരുക്കാൻ ജനങ്ങൾ സംഘടിക്കണമെന്നും അബ്്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story