Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTസ്വാധിക്ക് നഴ്സുമാർ വീടുെവച്ചു നൽകും
text_fieldsbookmark_border
തിരുവനന്തപുരം: പാലോട് ഭരതന്നൂർ അബേദ്കർ കോളനിയിലെ മൂന്നാം ക്ലാസുകാരി സ്വാധിക്ക് വീടുെവച്ചു നൽകാൻ യുൈനറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) തീരുമാനിച്ചു. അംബേദ്കർ കോളനിയിലെ കുമാറിെൻറയും ബീനയുടെയും മകളായ സ്വാധി ഓല മേഞ്ഞ വീടിനു മുന്നിലെ ചെറിയ അത്തപ്പൂക്കളത്തിന് മുന്നിലിരിക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ഫോട്ടോ കണ്ടാണ് സ്വാധിക്ക് വീടുെവച്ചു നൽകാൻ യു.എൻ.എ തീരുമാനിച്ചത്. 2007 മുതൽ സ്വാധിയുടെ കുടുംബം താമസിക്കുന്നത് പട്ടയം ഇല്ലാത്ത ഭൂമിയിലാണ്. താമസിക്കുന്ന സ്ഥലം സ്വന്തമായി പതിച്ചു കിട്ടാൻ സ്വാധിയുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല. ഓണക്കോടിയും മധുര പലഹാരങ്ങളുമായി വീടു സന്ദർശിച്ച യു.എൻ.എ സംഘം സ്വാധിക്ക് കാലതാമസമില്ലാതെതന്നെ വീടുെവച്ചു നൽകുമെന്ന് ഉറപ്പു നൽകി. യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, തിരുവനന്തപുരം ജില്ല പ്രസിഡൻറ് രാജേഷ് വർഗീസ്, സെക്രട്ടറി സുബി. ബി.എസ്, സംസ്ഥാന കമ്മിറ്റി അംഗം സി. സുജിത്ത്, ജില്ല കമ്മിറ്റി അംഗം ആർ. നിഷ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story