Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTവാളകം ജങ്ഷനിൽ വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
വെളിയം: കഴിഞ്ഞദിവസം രാത്രി പെയ്ത മഴയിൽ വാളകം ജങ്ഷനിൽ വെള്ളംകെട്ടി ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ തോട് നിറഞ്ഞ് റോഡിലേക്ക് വെള്ളം കയറുകയായിരുന്നു. കൊട്ടാരക്കര പൊലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. വെള്ളക്കെട്ട് മൂലം റോഡ് കാണാൻ കഴിയാത്ത നിലയിലായിരുന്നു. ഉമന്നൂർ പഞ്ചായത്തിലെ വിവിധഭാഗങ്ങളും മഴയിൽ വെള്ളത്തിനടിയിലായി. നെല്ലിക്കുന്നത്ത് കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. വെളിയം പഞ്ചായത്തിലെ വിവിധ കൃഷിയിടങ്ങൾ മഴയിൽ നശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story