Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സിക്കും...

കെ.എസ്​.ആർ.ടി.സിക്കും വേണ്ടാതെ ശാസ്​താംകോട്ട ഡിപ്പോ

text_fields
bookmark_border
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ 12 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ അവഗണനമൂലം നശിക്കുന്നു. ഒരു സർവിസ് പോലും ഓപറേറ്റ് ചെയ്യാത്ത ഡിപ്പോയെ കെ.എസ്.ആർ.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥയാണ്. ഡിപ്പോക്കുവേണ്ടി പ്രവർത്തനക്ഷമമാക്കിയ ഗാരേജി​െൻറ സ്ഥിതിയും വ്യത്യസ്തമല്ല. 2006 മാർച്ച് 28നാണ് അന്നത്തെ മന്ത്രി എൻ. ശക്തൻ ഡിപ്പോയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഓപറേറ്റിങ് സ്റ്റേഷൻ മാത്രമായി തുടങ്ങാനിരുന്ന ഈ പ്രസ്ഥാനത്തെ വേദിയിലിരുന്ന അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ളയുടെ അഭ്യർഥന മാനിച്ച് മന്ത്രി സബ് ഡിപ്പോയായി ഉയർത്തി പ്രഖ്യാപിക്കുകയായിരുന്നു. ശാസ്താംകോട്ട പഞ്ചായത്ത് ടൗണി​െൻറ ഹൃദയഭാഗത്തെ പബ്ലിക് മാർക്കറ്റി​െൻറ 70 സ​െൻറ് ഭൂമി വിട്ടുനൽകിയിടത്താണ് ഒരു നാടി​െൻറ മുഴുവൻ സ്വപ്നമായ ബസ് ഡിപ്പോ സ്ഥാപിച്ചത്. എന്നാൽ, അന്നുമുതൽ ഇന്നുവരെ ഇവിടെനിന്ന് ഒറ്റ സർവിസ് പോലും ഓപറേറ്റ് ചെയ്തില്ല. പേരിന് ഉദ്ഘാടനദിവസം തുടങ്ങിയ ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ സർവിസ്‌ ദിവസങ്ങൾക്കുള്ളിൽ നിലച്ചു. വ്യാപാരികളും നാട്ടുകാരും പിരിവെടുത്ത് നിർമിച്ചുനൽകിയ കെട്ടിടം ആർക്കും വേണ്ടാതെ കിടക്കുകയാണ്. ഏതാനും ജീവനക്കാരെ ഇവിടെ നിയമിച്ച് കെ.എസ്.ആർ.ടി.സി ശമ്പളം നൽകുന്നുണ്ട്. ഡിപ്പോ പ്രവർത്തിക്കാത്ത സ്ഥിതിക്ക് കോടികൾ വിലമതിക്കുന്ന ഭൂമി തിരികെ വേണമെന്ന അഭിപ്രായം പഞ്ചായത്ത് കമ്മിറ്റിയിൽ ശക്തമായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story