Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTഅപലപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകത്തിൽ ഫിഷ് വർക്കേഴ്സ് ഫോറം ശക്തമായി . കൊലയാളികളെ എത്രയും വേഗം പിടികൂടി നിയമപരമായി ശിക്ഷിക്കണമെന്നും ചെയർപേഴ്സൺ നരേന്ദ്ര ആർ.പാട്ടീലും ജനറൽ സെക്രട്ടറി ടി. പീറ്ററും വാർത്തകുറിപ്പിൽ അറിയിച്ചു. അഭയാർഥികളെ തിരിച്ചയക്കരുത് -കെ.എം.വൈ.എഫ് തിരുവനന്തപുരം: ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാർ നീക്കം നീചവും രാജ്യത്തിെൻറ സാംസ്കാരിക പൈതൃകത്തെ തകർക്കുന്നതുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും പീഡിത സമൂഹമായ റോഹിങ്ക്യൻ അഭയാർഥികളോട് മാനുഷിക സമീപനം സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗൗരി ലേങ്കഷിെൻറ കൊലയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. അഴിമതിക്കും വർഗീയതക്കുമെതിരെ ശബ്ദികുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. ഇലവുപാലം ഷംസുദ്ദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, ജെ.എം. നാസറുദ്ദീൻ തേവലക്കര നിസാം കുടവൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story