Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTമദ്യലഹരിയിൽ ഓണത്തല്ലും തകൃതി
text_fieldsbookmark_border
കുളത്തൂപ്പുഴ: ഓണാഘോഷങ്ങൾ നാടൊട്ടുക്കും പൊടിപൊടിക്കുമ്പോൾ ഓണത്തല്ലും തകൃതിയായി. മദ്യലഹരിയിൽ 'ഓണത്തല്ല്' എല്ലായിടത്തും അരങ്ങേറി. തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ അടിപിടിക്കേസുകൾ നിരവധിയായിരുന്നു. നെല്ലിമൂട് പ്രദേശത്ത് വടംവലിയിൽ തോറ്റ ടീം ജയിച്ച ടീമിനെയും സംഘാടകരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് അടിപിടിയിൽ കലാശിച്ചു. ആറ്റിനക്കരെ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടുകയും പൊലീസ് കേസാവുകയും ചെയ്തു. ചന്ദനക്കാവ്, തിങ്കൾക്കരിക്കം, സാംനഗർ, ചോഴിയക്കോട് എന്നിവിടങ്ങളിൽ പരിപാടിയുടെ കാഴ്ചക്കാരായെത്തിയവർ തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും ൈകയാങ്കളിലെത്താതെ അവസാനിച്ചു. കുളത്തൂപ്പുഴ പൊലീസ് രാത്രി മുഴുനീള പേട്രാളിങ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story