Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനം ^എം.ജി. രാധാകൃഷ്ണന്‍
text_fieldsbookmark_border
ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനം -എം.ജി. രാധാകൃഷ്ണന്‍ തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിെൻറ വധം ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ അപമാനമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍. കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്ത് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം, എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെടുകയാണ്. അടിയന്തരാവസ്ഥകാലത്ത് ഭരണകൂടമാണ് പൗരാവകാശങ്ങള്‍ നിഷേധിച്ചിരുന്നെങ്കില്‍ ഇന്ന് ഭരണകൂടം മതമൗലീകവാദവുമായി ചേര്‍ന്ന് രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ശക്തമായി ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കണമെന്നും എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്ത് അക്രമം നടത്തുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് മംഗളം സി.ഇ.ഒ അജിത്കുമാര്‍ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് റിങ്കു പടിപ്പുരയില്‍, സംസ്ഥാന ഭാരവാഹികളായ നബീല്‍ നൗഷാദ്, ബാഹുല്‍ കൃഷ്ണ, ഭാരവാഹികളായ ആര്‍.എസ്. അക്ഷയ്, എം.എ. ആസിഫ്, അലി അംബ്രു, ഷിബിന്‍ വെഞ്ഞാറമൂട്, ഗോകുല്‍ കിളിമാനൂര്‍, ഡി.സി.സി ഭാരവാഹികളായ കെ.എസ്. ഗോപകുമാര്‍, എം.ജെ. ആനന്ദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story