Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൗരി ലങ്കേഷ്​:...

ഗൗരി ലങ്കേഷ്​: പ്രതിഷേധം കത്തുന്നു; തെരുവിലും മനസ്സിലും

text_fields
bookmark_border
തിരുവനന്തപുരം: വർഗീയതക്കെതിരെ ഉറച്ചനിലപാടുമായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ സംസ്ഥാനത്ത് പ്രതിഷേധപരമ്പരകൾ. വിവിധ യുവജന സംഘടനകളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും പ്രസ്ക്ലബുകളുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. വേറിട്ട പ്രേക്ഷാഭങ്ങൾക്കും തെരുവുകൾ സാക്ഷിയായി. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്താൻ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയാറാവണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ പ്രതിരോധത്തി​െൻറ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നു. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നുകളയുകയെന്നുള്ളതാണ് ഫാഷിസം കാലങ്ങളായി ചെയ്തുവരുന്നത്. ഈ ഉന്മൂലന വ്യവസ്ഥക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയുണ്ടാക്കാന്‍ കഴിയണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഗൗരി ലങ്കേഷി​െൻറ കൊലപാതകം അഭിപ്രായസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുമേറ്റ ഏറ്റവും ഒടുവിലത്തെ മുറിവാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ പറഞ്ഞു. പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൗരി ലങ്കേഷി​െൻറ കൊലപാതകം അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഗൗരി ലങ്കേഷി​െൻറ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലൂടെ നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ പോയതി​െൻറ ദുരന്തഫലമാണ് ഇപ്പോഴത്തെ കൊലപാതകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതരത്വത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണ് കൊലപാതകമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story