Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTരാജ്യം നേരിടുന്നത് അപകടകരമായ സ്ഥിതി^ പി.കെ. പാറക്കടവ്
text_fieldsbookmark_border
രാജ്യം നേരിടുന്നത് അപകടകരമായ സ്ഥിതി- പി.കെ. പാറക്കടവ് തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലേങ്കഷിെൻറ മരണത്തോടെ രാജ്യത്ത് അപകടകരമായ സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് ഒരിക്കൽകൂടി തെളിഞ്ഞതായി കഥാകൃത്ത് പി.കെ. പാറക്കടവ്. എം.എം. കൽബുർഗിയെയും ഗോവിന്ദ് പൻസാരെയും പോലെ എഴുത്തുകാരെ ഒാരോരുത്തരെയായി വകവരുത്തുന്നു. സ്വാതന്ത്ര്യമെന്ന വാക്ക് ഉച്ചരിക്കുന്നതുപോലും അപകടകരമായി മാറി. ഭയം സൃഷ്ടിച്ച് എഴുത്തുകാരെ നിശ്ശബ്ദമാക്കുകയാണ് ഇൗ സംഘം. ഇത്തരം സന്ദർഭങ്ങളിൽ മൗനം പാലിച്ചാൽ അതാവും ഏറ്റവും വലിയ കുറ്റമെന്നും പാറക്കടവ് അഭിപ്രായപ്പെട്ടു. സംസ്ഥാന ടൂറിസം വകുപ്പിെൻറ ഒാണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന കഥയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്തുകളായ ബാബു കുഴിമറ്റം, ഷാജി പുൽപ്പള്ളി, വി.വി. കുമാർ, തോമസ് ജോസഫ്, പ്രസീത, ബീന സജീവ്, എം.വി. ശശികുമാർ, എം.എസ്. അജിത്കുമാർ, പി. സുദർശനൻ എന്നിവർ കഥകൾ അവതരിപ്പിച്ചു. തുടർന്ന് കവിയരങ്ങും നടന്നു. വൈകീട്ട് നവചേതന കോഴിക്കോടിെൻറ 'വീട്ടുനമ്പർ 312 ഉമ്മിണി മകൾ നളിനി' എന്ന നാടകവും അരങ്ങേറി. വ്യാഴാഴ്ച രണ്ടിന് വി.ജെ.ടി ഹാളിൽ നടക്കുന്ന കഥയരങ്ങിൽ ഡോ. ജോർജ് ഒാണക്കൂർ, വിനു എബ്രഹാം, വിനോയ് തോമസ്, കെ.ആർ. മല്ലിക, പി.കെ. ഗോപി, മണമ്പൂർ രാജൻ ബാബു എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story