Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTകളിയൂഞ്ഞാലിലാടി കനകക്കുന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കനകക്കുന്നിലെ പഴമയുറങ്ങുന്ന മുത്തശ്ശി മരങ്ങളിൽ സന്ദർശകർക്കായി ഒരുക്കിയ കളിയൂഞ്ഞാലുകളിൽ പ്രായഭേദമെന്യേ ആളുകൾ ആടിത്തിമിർക്കുകയാണ്. ഓണാഘോഷത്തിെൻറ ഭാഗമായി കനകക്കുന്ന് വളപ്പിൽ നൂറിലേറെ ഊഞ്ഞാലുകളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഓർമകളെ സെൽഫികളിലും വിഡിയോകളിലും പകർത്തി സൂക്ഷിക്കുന്ന പുത്തൻ തലമുറ ഊഞ്ഞാലുകൾക്ക് ചുറ്റും കൂടുന്ന കാഴ്ച രസകരമാണ്. കാഴ്ചകൾ കണ്ട് തളരുമ്പോൾ ഒന്നിരുന്നാടി ഉയരത്തിലെത്തി പൊട്ടിച്ചിരിക്കാനും തങ്ങളുടെ ഫോണുകളിൽ അവ പകർത്താനും പ്രായഭേദമെന്യേ ആളുകൾ ഊഞ്ഞാലിനടുത്തെത്തുന്നുണ്ട്. ആയിരം പൂക്കളാൽ ഒരു മഹാബലിക്കഥ തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിെൻറ ഓണം വാരാഘോഷത്തിലെ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് കോഴിക്കോടുനിന്നെത്തിയ മഹാബലിക്കഥയുടെ പടുകൂറ്റൻ ചുമർചിത്ര ശൈലിയിലുള്ള പെയിൻറിങ്. ഓണത്തിന് പിന്നിലുള്ള ഐതിഹ്യത്തെയും പോയകാലത്തെയും കുറിച്ചുള്ള ഈ പെയിൻറിങ് ഗർണിക്ക ആർട്ട് ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്. ആയിരം പൂക്കളാൽ ഒരു മഹാബലിക്കഥ എന്നാണ് ചുമർചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഇതിഹാസ ക്രിക്കറ്റർ സചിൻ ടെണ്ടുൽകറുടെ വിടവാങ്ങൽ ടെസ്റ്റിെൻറ ഓർമക്കായി വാങ്കഡേ സ്റ്റേഡിയത്തിൽ തയാറാക്കിയ പെയിൻറിങ് ട്രിബ്യൂട്ട് ടു ലെജൻഡർ ക്രിക്കറ്റർ- 200 നോട്ടൗട്ട്, ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിെൻറ തീം പെയിൻറിങ്ങായിരുന്ന ആയുർവേദ, ഒമാൻ ഹിസ്റ്ററി- ലൈഫ് സ്റ്റോറി ഓഫ് സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് എന്നിവക്കും ചിത്രസാക്ഷാത്കാരം ഒരുക്കിയത് ഗർണിക്ക ആർട്ട് ഗാലറിയായിരുന്നു. ഗർണിക്ക ആർട്ട് ഗാലറിയുടെ ആർട്ട് ഹെഡ് കെ.പി. മെഹ്റാബ് ബച്ചന് കീഴിൽ നാല് കലാകാരന്മാർ ചേർന്ന് രണ്ടുമാസത്തോളമെടുത്താണ് മഹാബലിക്കഥ വരച്ചുതീർത്തത്. സന്ദീപ് ആലിങ്കീലാണ് ചിത്രത്തിെൻറ ഗവേഷണവും ഏകോപനവും നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story