Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:48 PM IST Updated On
date_range 7 Sept 2017 1:48 PM ISTനാടെങ്ങും ഗുരുജയന്തി ആഘോഷം
text_fieldsbookmark_border
മലയിൻകീഴ്: ശ്രീനാരായണ ഗുരുജയന്തി ഭക്തി നിർഭരമായി നാടെങ്ങും കൊണ്ടാടി. എസ്.എൻ.ഡി.പി യോഗം വിളപ്പിൽ ശാഖ ഗുരുജയന്തി വിപുലമായി ആഘോഷിച്ചു. വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനം നേമം യൂനിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് രത്നാകരെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേശ്വരി ഗുരുസ്തുതിയും ശാഖാ സെക്രട്ടറി രഘുകുമാർ സ്വാഗതവും ആശംസിച്ചു. എസ്.എൻ.ഡി.പി യോഗം നേമം യൂനിയൻ പ്രസിഡൻറ് സുപ്രിയസുരേന്ദ്രൻ ചതയദിന സന്ദേശം നൽകി. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽ. വിജയരാജ്, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ചെറുകോട് മുരുകൻ, നേമം യൂനിയൻ വൈസ് പ്രസിഡൻറ് ഊരൂട്ടമ്പലം ജയചന്ദ്രൻ, എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗങ്ങളായ വിളപ്പിൽ ചന്ദ്രൻ, നടുക്കാട് ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ എഡ്വിൻ ജോർജ്, സി.എസ്. അനിൽകുമാർ, അനിൽകുമാർ, എ. അസീസ്, ഷീല, സുജ, കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം രാമചന്ദ്രൻ, എം. വിജയൻ, മിനി എന്നിവർ സംസാരിച്ചു. വൈകീട്ട് ഗുരുപൂജയും തുടർന്ന് പായസ സദ്യയുമുണ്ടായിരുന്നു. എസ്.എൻ.ഡി.പി.യോഗം മൂങ്ങോട് ശാഖ ഗുരുജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗുരുസന്ദേശ ബൈക്ക് റാലിയും നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനം യൂനിയൻ സെക്രട്ടറി മേലാങ്കോട് സുധാകരൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡൻറ് മുക്കംപാലമൂട് ബാബുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി മലയിൻകീഴ് ബിജുകുമാർ സ്വാഗതം പറഞ്ഞു. നേമം യൂനിയൻ പ്രസിഡൻറ് സുപ്രിയ സുരേന്ദ്രൻ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ, മലയിൻകീഴ് എസ്.ഐ എൻ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് അവാർഡ് വിതരണം നടത്തി. സോഷ്യോളജിയിൽ മൂന്നാം റാങ്ക് നേടിയ എസ്.ആർ. കാർത്തികയെ മലയിൻകീഴ് എസ്.െഎ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. അസീസ്, എസ്. രാധാകൃഷ്ണൻ, ശ്രീകല, വനിതാ സ്വയം സഹായ സംഘം പ്രസിഡൻറ് രമണി, വിശാഖ് കണ്ണൻ എന്നിവർ പങ്കെടുത്തു. വൈകീട്ട് ഗുരുപൂജയും ഓണക്കിറ്റ് വിതരണവും തുടർന്ന് പായസ സദ്യയുമുണ്ടായിരുന്നു. ചിത്രം വിളപ്പിലിൽ നടന്ന ഗുരുജയന്തി ഘോഷയാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story