Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധികൃത അനാസ്ഥ;...

അധികൃത അനാസ്ഥ; മുട്ടത്തറയിലെ ഷോപ്പിങ് കോംപ്ലക്സ് സാമൂഹികവിരുദ്ധരുടെ താവളമായി

text_fields
bookmark_border
തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി നിർമിച്ച മുട്ടത്തറയിലെ ഷോപ്പിങ് കോംപ്ലക്സ് സാമൂഹികവിരുദ്ധരുടെ താവളം. കഴിഞ്ഞ നഗരസഭ കാലത്ത് പണിത കെട്ടിടം തുറക്കാൻ നടപടി വൈകുന്നതാണ് സാമൂഹികവിരുദ്ധർക്ക് തുണയാകുന്നത്. അമ്പതു ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തി​െൻറ പണി ഒരു വർഷം മുമ്പുതന്നെ പൂർത്തീകരിച്ചിരുന്നു. എന്നാൽ, കടകൾ ലേലം ചെയ്ത് നൽകാൻ കാലതാമസം ഉണ്ടായി. ഇതോടെ ഏഴ് കടമുറികളും രണ്ട് ഹാളുകളുമുള്ള കെട്ടിടം നോക്കുകുത്തിയായി. രണ്ടു ഭാഗങ്ങളായി ഇരുനില കെട്ടിടമാണ് നിർമിച്ചത്. ഇതിൽ മൂന്ന് കടകൾ സമീപത്തെ സഹകരണ സംഘം വാടകക്ക് എടുക്കാൻ തയാറായെങ്കിലും ബാക്കിയുള്ളവ കൈമാറാൻ വൈകുകയാണ്. പലരും കട എടുക്കാൻ തയാറായി വന്നെങ്കിലും നഗരസഭയുടെ അനാസ്ഥ തിരിച്ചടിയായി. ഇതോടെയാണ് സാമൂഹികവിരുദ്ധർ ഇവിടം താവളമാക്കിയത്. കെട്ടിടത്തി​െൻറ മറവിൽ മദ്യപാനം, ലഹരിവസ്തുക്കളുടെ വിൽപന, ഉപയോഗം എന്നിവയും വ്യാപകമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ ഇവരുടെ ശല്യം രൂക്ഷമാണ്. ഫോർട്ട് പൊലീസ് അതിർത്തിയിൽ പെരുന്നല്ലി ജങ്ഷനിൽ വരുന്ന ഈ ഭാഗത്ത് പൊലീസ് നിരീക്ഷണം തീരെ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. പെരുന്നല്ലി ജങ്ഷൻ പൂന്തുറ സ്റ്റേഷ​െൻറയും പരിധിയിലും വരുന്നതാണെങ്കിലും അവരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. വിദ്യാർഥികൾക്ക് ഉൾപ്പെടെ സാമൂഹിക വിരുദ്ധർ ഭീഷണിയായതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. കൗൺസിലർ ഉൾെപ്പടെയുള്ളവർ ഇടപെട്ട് കെട്ടിടം പ്രയോജനപ്പെടുത്താൻ നടപടി എടുക്കണമെന്നും സാമൂഹികവിരുദ്ധർ കെട്ടിടം താവളമാക്കുന്നത് അടിയന്തരമായി തടയണമെന്നും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story