Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTമുത്തലാഖും സുപ്രീംകോടതി വിധിയും: സെമിനാർ ഒമ്പതിന്
text_fieldsbookmark_border
കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ 'ശരീഅത്തും സുപ്രീംകോടതി വിധിയും' വിഷയത്തിൽ ഏകദിന സെമിനാർ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ കൊല്ലം കെ.എസ്.ആർ.ടി.സി മസ്ജിദ് അങ്കണത്തിൽ നടക്കും. 'മുത്താലാഖും സുപ്രീംകോടതി വിധിയും', 'ശരീയത്തും ഭരണഘടനയും', തലാഖ്, ഫസഖ്, ഖുൽഅ് എന്നീ വിഷയങ്ങളിൽ പണ്ഡിതന്മാരും നിയമജ്ഞന്മാരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. തെക്കൻ കേരളത്തിലെ എട്ട് ജില്ലകളിൽനിന്ന് ജമാഅത്ത് പ്രതിനിധികളും ഇമാമുമാരും സംബന്ധിക്കും. കൊല്ലം ജംഇയ്യത്ത് ബിൽഡിങ്ങിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് നയവിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് എം.എ. സമദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എ.കെ. ഉമർ മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story