Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right2019 മാർച്ച്​ 31ന്​​...

2019 മാർച്ച്​ 31ന്​​ മുമ്പ്​ എല്ലാ സ്​കൂളുകളിലെയും ക്ലാസ്​ മുറികൾ ഹൈടെക്കാക്കും ^മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​

text_fields
bookmark_border
2019 മാർച്ച് 31ന് മുമ്പ് എല്ലാ സ്കൂളുകളിലെയും ക്ലാസ് മുറികൾ ഹൈടെക്കാക്കും -മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് കൊല്ലം: അടുത്ത അധ്യയനവർഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ദേശീയ അധ്യാപക ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം വിമലഹൃദയ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇൗ വർഷം ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ഹൈടെക്കാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകൾ ഹൈടെക്കാകുന്നതോടെ സ്കൂളുകളിലെ ഭൗതികനിലവാരത്തിൽ മാറ്റം വരണം. ഇൗ വർഷം സംസ്ഥാനത്തെ 140 സ്കൂളുകളുടെ ഭൗതികനിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തും. അക്കാദമിക് നിലവാരം അന്താരാഷ്ട്രതലത്തിൽ എത്തിക്കാൻ സ്കൂളുകളിലെ അധ്യാപകർ ചേർന്ന് മാസ്റ്റർ പ്ലാൻ തയാറാക്കണം. വിദ്യാപഠനത്തോടൊപ്പം ജീവിതത്തിലും എ പ്ലസ് നേടാൻ വിദ്യാർഥിയെ പ്രാപ്തരാക്കുന്നതരത്തിലുള്ള വിദ്യാഭ്യാസരീതിയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസം ലോകത്തിന് മാതൃകയായി മാറാൻ എല്ലാവരും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കണം. ക്ലാസുകൾ ഡിജിറ്റൽ ആകുന്നതോടെ അധ്യാപകരും അതിനനുസരിച്ച് മാറണം. ഇതിനായി അധ്യാപകർ വായനശീലം വളർത്തണം. അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, അധ്യാപകരുടെ കൈയിലൊരു ലൈബ്രറി എന്നിങ്ങനെയുള്ള മൂന്നുതരം ലൈബ്രറികൾ സ്കൂളുകളിൽ ഉണ്ടാകണമെന്നാണ് സർക്കാറി​െൻറ ആഗ്രഹം. പുസ്തകശേഖരണത്തിനായി നവംബർ ഒന്നുമുതൽ ഒരാഴ്ച സംസ്ഥാനത്ത് പുസ്തകവാരമായി ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക​െൻറ കൈയിലുള്ള ലൈബ്രറിയിൽ സർക്കാറി​െൻറ പുതിയ സോഫ്റ്റ്വെയർ അനുസരിച്ച് എല്ലാവിവരങ്ങളും ലഭ്യമാകും. ഇൗ അധ്യയനവർഷം പൊതുവിദ്യാലയങ്ങളിൽ എത്തിയ വിദ്യാർഥികളുടെ എണ്ണം സർവകാല റെക്കോഡായി ഉയർന്നത് അധ്യാപകർ വിദ്യാർഥികെള എങ്ങനെ കാണുന്നു എന്നതിന് തെളിവാണ് -മന്ത്രി പറഞ്ഞു. ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story