Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​ൈജവവൈവിധ്യ സംരക്ഷണം:...

​ൈജവവൈവിധ്യ സംരക്ഷണം: വിദ്യാർഥി പങ്കാളിത്തം വർധിപ്പിക്ക​ാൻ പദ്ധതി

text_fields
bookmark_border
കൊല്ലം: സംസ്ഥാനത്തെ ജൈവവൈവിധ്യ ബോർഡി​െൻറ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ജൈവവൈവിധ്യ സംരക്ഷണത്തിൽ വിദ്യാർഥികളുടെ പങ്കാളിത്തം വർധിപ്പിക്കാൻ പദ്ധതി. ഇതി​െൻറ ഭാഗമായി നിലവിൽ സ്കൂൾതല ൈജവവൈവിധ്യ ക്ലബുകളും തദ്ദേശസ്ഥാപനങ്ങളിലെ ൈജവവൈവിധ്യ പരിപാലന കമ്മിറ്റികളും യോജിച്ച് പ്രവർത്തിക്കും. തദ്ദേശതല ൈജവവൈവിധ്യ പരിപാലനസമിതികളിൽ (ബി.എം.സി) നല്ലൊരുശതമാനത്തി​െൻറയും പ്രവർത്തനം തൃപ്തികരമല്ല. പരിസ്ഥിതി ചൂഷണവും ൈജവവൈവിധ്യ നശീകരണവും വർധിക്കുന്ന സാഹചര്യത്തിൽ ക്രിയാത്കമായി ഇടപെടാനാവുക പഞ്ചായത്ത്/നഗരസഭാതലങ്ങളിെല ബി.എം.സികൾക്കാണ്. എന്നാൽ, ഇത്തരത്തിലെ ഇടപെടൽ മിക്കയിടങ്ങളിലുണ്ടാവുന്നില്ല. എന്നാൽ, അധികാരങ്ങളിലെങ്കിലും ൈജവവൈവിധ്യ പരിപാലന പ്രവർത്തനങ്ങളിൽ സ്കൂൾതല കൂട്ടായ്മകളധികവും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. വിദ്യാർഥികളുടെ പങ്കാളിത്തംകൂടി ഉറപ്പാക്കി തദ്ദേശസ്ഥാപനതലത്തിലെ ബി.എം.സികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്ന് േനരത്തേതന്നെ നിർദേശങ്ങളുയർന്നിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് വിദ്യാർഥി സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ വൈവിധ്യ പരിപാലനസമിതികൾ മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരണമെന്ന നിർദേശമടക്കം മിക്കയിടത്തും പാലിക്കപ്പെടാത്ത സാഹചര്യമുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ ചെയർമാന്മാരായാണ് ജൈവവൈവിധ്യ പരിപാലനസമിതികൾ എല്ലായിടത്തും രൂപവത്കരിച്ചത്. ജൈവൈവവിധ്യ സമ്പത്തിന് ഭീഷണിയാവുന്ന ഏത് വിഷയത്തിലും ഇടപെടാനും തുടർനടപടികൾ സ്വീകരിക്കാനും സമിതിക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും ഇത് നിർവഹിക്കപ്പെടുന്നില്ല. പ്രത്യേക ഫണ്ടോ മറ്റ് സംവിധാനങ്ങളോ ഇത്തരം സമിതികൾക്കില്ലാത്തതും ഇതിനോട് ജനപ്രതിനിധികൾക്കുള്ള താൽപര്യക്കുറവിന് കാരണമാവുന്നു. മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന യോഗത്തി​െൻറ മിനിറ്റ്സ് ജില്ല കോഒാഡിനേറ്റർ വഴി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നൽകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, സമിതികൾ യോഗം ചേരണമെന്ന് നിർദേശിക്കാമെന്നല്ലാതെ മറ്റ് നടപടികൾ സ്വീകരിക്കാൻ ൈജവവൈവിധ്യബോർഡിന് അധികാരമില്ലാത്തതും ബി.എം.സികൾ 'പേരിൽ' മാത്രമൊതുങ്ങുന്നതിന് കാരണമാവുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story