Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇലകമണും ചാരുംകുഴിയും...

ഇലകമണും ചാരുംകുഴിയും മദ്യലോബിയുടെ പിടിയിൽ

text_fields
bookmark_border
വര്‍ക്കല: ഇലകമണ്‍ ചാരുംകുഴിയും സമീപപ്രദേശങ്ങളും മദ്യക്കച്ചവടക്കാരുടെ പിടിയില്‍. ചാരുംകുഴി, കുന്നുംപുറം കോളനികള്‍ കേന്ദ്രീകരിച്ചാണ് മദ്യക്കച്ചവടം വ്യാപകമാകുന്നത്. ബിവറേജസ് ഔട്ട്‌െലറ്റുകളില്‍നിന്ന് മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുന്ന നിരവധി സംഘങ്ങളാണ് ഇവിടെയുള്ളത്. അനുവദനീയമായ അളവില്‍ മാത്രമേ ഔട്ട്‌െലറ്റുകളില്‍നിന്ന് മദ്യം ലഭിക്കൂ എന്നിരിക്കെ, ഇവിടെ മിക്ക വീടുകളും സമാന്തര ബാറുകളായാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസും എക്‌സൈസും വല്ലപ്പോഴും വന്നുപോകുന്നതല്ലാതെ കാര്യമായ പരിശോധന നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ക്കലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് മോട്ടോര്‍ ബൈക്കുകളില്‍ എത്തുന്ന സംഘം രാത്രികാലങ്ങളില്‍ ഇവിടെ മദ്യവും ശംഭു ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നുണ്ട്. മുമ്പ് മദ്യക്കച്ചവടത്തിന് പിടിയിലായവരെയും സ്ഥിരംകുറ്റവാളികളെയും മാത്രമാണ് പൊലീസ് പരിശോധിക്കുന്നത്. ചാരുംകുഴി, ഇലകമണ്‍ പ്രദേശത്ത് ഇരുപതോളം മദ്യവില്‍പന കേന്ദ്രങ്ങളുണ്ട്. അപരിചിതരായ പലരും രാത്രിയില്‍ ഇവിടെ വന്നുപോകുന്നതായി പൊലീസി​െൻറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്്. വലിയ ചാക്കുകളില്‍ നിറയെ ശംഭു എത്തിക്കുന്ന മലയാളികള്‍ അല്ലാത്തവരും ഇവിടെ വരുന്നുണ്ട്. അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ മദ്യത്തി​െൻറയും മറ്റു നിരോധിത ലഹരി ഉല്‍പന്നങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story