Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTഅത്തപ്പൂക്കളങ്ങള്‍ വേറിട്ട കാഴ്ചയായി
text_fieldsbookmark_border
കാട്ടാക്കട: -ഗ്രാമങ്ങളില്‍ പൂക്കള്‍കൊണ്ട് വിസ്മയങ്ങൾ തീര്‍ത്ത . കള്ളിക്കാട് അനശ്വര ക്ലബ് പാര്‍ലമെൻറ് മന്ദിരത്തിെൻറ മോഡലില്‍ ഒരുക്കിയ അത്തപ്പൂക്കളമാണ് മികവ് പുലര്‍ത്തിയത്. 800 കിലോ പൂക്കള്‍കൊണ്ട് 20 അടി ഉയരത്തില്‍ നിർമിച്ച അത്തപ്പൂക്കളത്തിന് മൂന്ന് ലക്ഷത്തിലേറെ രൂപയാണ് െചലവിട്ടത്. ആര്‍ട്ടിസ്റ്റ് ബാലുവും സംഘവും അത്തം മുതല്‍ ആരംഭിച്ച പൂവിടല്‍ തിരുവോണ നാളില്‍ പൂര്‍ത്തീകരിച്ചപ്പോള്‍ മികച്ചതായി. തോവാളയില്‍നിന്നാണ് പൂക്കളെത്തിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. കുറ്റിച്ചല്‍ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഒരുക്കിയ അത്തപ്പൂക്കളവും വേറിട്ടതായി. പാലൈക്കോണം, കൊക്കോേട്ടല എന്നിവിടങ്ങളിലെ അത്തപ്പൂക്കളങ്ങളും ആകര്‍ഷണമുള്ളതായി. മികവുപുലര്‍ത്തി നിർമിച്ച അത്തപ്പൂക്കളങ്ങള്‍ കാണാനായി തിരുവോണനാളിലും പിറ്റേന്നും ജനങ്ങളുടെ ഒഴുക്കായിരുന്നു. ചിത്രം- കള്ളിക്കാട് അനശ്വര ക്ലബ് ഒരുക്കിയ അത്തപ്പൂക്കളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story