Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTവന്യമൃഗങ്ങൾ പാതയിൽ: അച്ചൻകോവിൽ രാത്രിയാത്ര ഭീതിയിൽ
text_fieldsbookmark_border
പുനലൂർ: കാട്ടുമൃഗങ്ങൾ കാനനപാതയിൽ തടസ്സം സൃഷ്ടിക്കുന്നത് പതിവായതോടെ അച്ചൻകോവിലിലേക്കുള്ള രാത്രിയാത്ര ഭീതി നിറഞ്ഞതാകുന്നു. തൊട്ടടുത്ത ടൗണുകളായ പുനലൂർ, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അച്ചൻകോവിലിലേക്കുള്ള അലിമുക്ക്-മുള്ളുമല വഴിയിലും ചെങ്കോട്ട-മേക്കര വഴിയിലുമാണ് മൃഗങ്ങൾ നിലയുറപ്പിക്കുന്നത്. സന്ധ്യയായാൽ ആനയും കാട്ടുപോത്തും പന്നികളും ഇറങ്ങുന്നത് പതിവാണ്. 25 മുതൽ 50 കിലോമീറ്റർ വരെയുള്ള ഇരുപാതകളും തകർന്നുകിടക്കുന്നതിനാൽ മൃഗങ്ങൾ പ്രത്യക്ഷപ്പെട്ടാൽ രക്ഷപ്പെടാനും കഴിയില്ല. പാതകളുടെ ഇരുവശവും കാടുമൂടി കിടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പുനലൂരിൽനിന്ന് അച്ചൻകോവിലിലേക്ക് പോയ ജീപ്പ് യാത്രികരെ കാട്ടാനകൾ ഭീതിയിലാക്കി. തുറപാലത്തിന് സമീപം നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് രണ്ടു മണിക്കൂറോളം യാത്രക്കാർ പാതയിൽ കുടുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story