Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTഉമ്മൻ ചാണ്ടിയും കുടുംബവും അർബുദരോഗികൾക്കൊപ്പം ഒാണം ആഘോഷിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കുടുംബാംഗങ്ങളുടെയും ഇത്തവണത്തെയും തിരുവോണസദ്യ അർബുദരോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമൊപ്പമായിരുന്നു. ആർ.സി.സിയിൽനിന്നെത്തിയ ഒാരോ രോഗിയെയും നേരിൽകണ്ട് രോഗവിവരവും അവർക്ക് കിട്ടുന്ന സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞ അദ്ദേഹം അർഹരായ രോഗികൾക്ക് സർക്കാർ സഹായെമത്തിക്കുന്നതിൽ തെൻറ വ്യക്തിപരമായ ഇടപെടലുണ്ടാകുമെന്ന് അറിയിച്ചു. സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെപോകുന്ന ഇത്തരം രോഗികൾക്ക് വേണ്ട സഹായം ചെയ്യേണ്ടത് പൊതുസമൂഹത്തിെൻറ കൂടെ ബാധ്യതയാണെന്നും അദ്ദേഹം ഒാർമപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ ജഗതിയിലുള്ള വസതിയിൽ അബൂദബി ഇന്ദിര ഗാന്ധി വീക്ഷണം ഫോറമാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും മുപ്പതോളം രോഗികൾക്ക് ഒാണക്കോടിയും ധനസഹായവും വിതരണം ചെയ്തു. ഉമ്മൻ ചാണ്ടിയുെട നിർദേശപ്രകാരം വീക്ഷണം ഫോറം നേരത്തേ ചികിത്സ ഏറ്റെടുത്ത സുജയുടെ ഭവനനിർമാണത്തിനുള്ള അഞ്ചുലക്ഷം രൂപ അദ്ദേഹം കൈമാറി. വീക്ഷണം കോഒാഡിനേറ്ററും മുൻ ഡി.സി.സി ട്രഷററുമായ എം.എ. ലത്തീഫ്, വീക്ഷണം ഫോറം പ്രസിഡൻറ് എൻ.പി. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, സെൻട്രൽ കമ്മിറ്റി വൈസ്പ്രസിഡൻറ് സി.എം. അബ്ദുൽ കരീം, എ.ആർ. നൗഫൽ, അസീസ് വലപ്പാട്, ഷാഫി പെരുമാതുറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story