Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTഗതാഗത സൗകര്യമില്ല; പറങ്കിമാംവിള നിവാസികള്‍ ദുരിതത്തില്‍
text_fieldsbookmark_border
ഇടവഴി റോഡ് ആക്കണമെന്നത് കാലങ്ങളായുള്ള ആവശ്യം വര്‍ക്കല: ഗതാഗതത്തിന് സൗകര്യമില്ലാത്തത് വെട്ടൂര്‍ പഞ്ചായത്തിലെ പറങ്കിമാംവിള നിവാസികളെ ദുരിതത്തിലാക്കുന്നു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരുന്ന പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് ഏകദേശം 200 മീറ്ററോളം ഉള്ളിലേക്ക് ഇടവഴിയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും രാത്രി സമയത്തെ സഞ്ചാരത്തിനും കടുത്ത ദുരിതമാണ് ഇവര്‍ നേരിടുന്നത്. ഇവിടെ ഒരു ഓട്ടോറിക്ഷക്കെങ്കിലും കടന്നുപോകാന്‍ കഴിയുന്ന പാത നിര്‍മിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഈയടുത്ത് പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് ഇടവഴിയിലെ പടവുകള്‍ മാറ്റി ഇരുചക്ര വാഹനത്തിന് കടന്നുപോകാന്‍ കഴിയുംവിധം ചെറുപാത നിര്‍മിച്ചു. മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയില്‍ പാത നിര്‍മിക്കണമെങ്കില്‍ പ്രദേശവാസികള്‍ സ്ഥലം വിട്ടുനൽകേണ്ടിവരും. ഇവരെല്ലാം അതിന് തയാറാണെങ്കിലും ഇടവഴിയുടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഇരുവശത്തുമുള്ള വീട്ടുകാര്‍ മതില്‍കെട്ടിയിരിക്കുകയാണ്. സ്ഥലം വിട്ടുനല്‍കാന്‍ ഈ വീട്ടുകാര്‍കൂടി തയാറായാല്‍ റോഡ് നിര്‍മാണം വളരെ എളുപ്പത്തില്‍ നടക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്ഥലം എം.എല്‍.എയും പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story