Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:38 PM IST Updated On
date_range 4 Sept 2017 1:38 PM ISTശാസ്താംകോട്ടയിലെ വാനരസേനക്ക് ഉത്രാടസദ്യയോടെ ഓണത്തുടക്കം
text_fieldsbookmark_border
ശാസ്താംകോട്ട: തൂശനിലയിൽ ഉപ്പ് മുതൽ പാലട പ്രഥമൻ വരെയുള്ള വിഭവങ്ങൾ നിരന്നപ്പോൾ അത് ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസംഘത്തിന് രുചിയൂറുന്നൊരു ഓണക്കാലത്തിെൻറ തുടക്കമായി. ക്ഷേത്രത്തിലെ വാനരന്മാരെ പരിപാലിക്കുന്നതിനുള്ള സമിതി ഒരുക്കിയ ഓണസദ്യ 50ലധികം വാനരന്മാർ അച്ചടക്കത്തോടെ അകത്താക്കി. ഉപ്പേരിയും പപ്പടവും രണ്ട് തരം പായസങ്ങളും ചേർന്ന സദ്യക്ക് ഉപയോഗിച്ചത് ചമ്പാവരിയാണ്. ഉത്രാടദിവസമായ ഞായറാഴ്ച ഉച്ചക്ക് 11.30ഒാടെ ആരംഭിച്ച സദ്യ ഒന്നരമണിക്കൂറോളം നീണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story