Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:38 PM IST Updated On
date_range 4 Sept 2017 1:38 PM ISTഉത്രാടപ്പാച്ചിലിൽ മനംനിറഞ്ഞ് നെയ്യാർ മേള
text_fieldsbookmark_border
നെയ്യാറ്റിൻകര: ഉത്രാടപ്പാച്ചിലിെൻറ തിക്കുംതിരക്കും നേരിട്ടറിയണമെങ്കിൽ നെയ്യാർ മേള സന്ദർശിക്കണം. മഴയുടെ സാധ്യത വകവെക്കാതെ ജനം ഞായറാഴ്ച മേളയിൽ ഇരച്ചുകയറി. മേളയിലെ ചിരിക്കാത്ത മനുഷ്യനുചുറ്റും കൂടിനിന്ന് തങ്ങളാലാവുംവിധം കോമാളിത്തരങ്ങൾ കാട്ടി അദ്ദേഹത്തെ ചിരിപ്പിക്കാൻ ആളുകൾ തിരക്ക് കൂട്ടി. ചിരിക്കാത്ത മനുഷ്യൻ ചിരിച്ചാൽ ചിരിപ്പിക്കുന്ന ആളിന് കിട്ടുന്നത് അഞ്ച് ലക്ഷം രൂപയാണ്. തട്ടകത്തിൽ കൂട്ടായി അദ്ദേഹത്തിെൻറ ആറാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോകുൽ ഒപ്പമുണ്ട്. മെഡിക്കൽ എക്സിബിഷൻ കാണാനും അവിടെ പ്രദർശിപ്പിക്കുന്ന തൈറോയ്ഡിെൻറയും കാൻസറിെൻറയും മറ്റും ശസ്ത്രക്രിയകളുടെ വിഡിയോ കാണാൻ കുട്ടികളാണ് തിരക്ക് കൂട്ടുന്നത്. ചക്ക എന്ന ഒരൊറ്റ സാധനം കൊണ്ട് തയാറാക്കിയ 202 ഇനം വിഭവങ്ങളാണ് വിശാലമായ സ്റ്റാളിൽ ഭക്ഷണേപ്രമികളെ കാത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story