Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:38 PM IST Updated On
date_range 4 Sept 2017 1:38 PM ISTമലയാളിയോടൊപ്പം സഞ്ചരിച്ച ഒാണങ്ങൾ
text_fieldsbookmark_border
നാഗര്‍കോവില്‍: കേരളത്തിെൻറ സ്വന്തമാണെങ്കിലും മലയാളികള്‍ നടന്ന വഴികളിലൂടെയെല്ലാം ഓണമെന്ന സങ്കൽപം സഞ്ചരിച്ചുകഴിഞ്ഞു. ജാതിമതഭേദമന്യേ മലയാളിയുടെ മനസ്സിലെവിടെയോ കയറിപ്പറ്റിയ ഓണമെന്ന ആ നല്ല നാളയെക്കുറിച്ചുള്ള അയവിറക്കല്‍ മലയാളിയുള്ള സ്ഥലങ്ങളിലും അതുവഴി ആ പ്രദേശത്തെ ആള്‍ക്കാര്‍ക്കും ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിെൻറ അതിര്‍ത്തിപ്രദേശം വടക്ക് ഗോകര്‍ണം മുതല്‍ തെക്ക് കന്യാകുമാരി വരെ എന്നാണ് സങ്കൽപം. കാലാന്തരത്തില്‍ കേരളത്തെ വെട്ടിമുറിച്ചെങ്കിലും ജന്മംകൊണ്ട് മലയാളിയും കർമംകൊണ്ട് തമിഴനുമായ കന്യാകുമാരി ജില്ലക്കാരെൻറ മനസ്സിലും ഓണമെന്ന മിത്ത് മായാതെകിടക്കുന്നു. ഓണത്തിനൊപ്പെം ചേര്ന്നുവന്നിരുന്ന ആഘോഷപരിപാടികളില്‍ ചിലത് മുമ്പ് വീടുകളിലും മറ്റും ആഘോഷിച്ചിരുന്നത് ഇന്ന് പലസ്ഥലങ്ങളിലും ജനകീയമായി ആഘോഷിക്കുന്നത് കാണാം. മലയാളികള്‍ക്ക് ഓണമാഘോഷിക്കാന്‍ നാഞ്ചിനാട്ടില്‍ വിളയുന്ന നേന്ത്രക്കായയും പച്ചക്കറികളും തോവാളയിലെ പൂക്കളും അന്നത്തെപ്പോലെ ഇന്നും ഒരുക്കുന്നുണ്ട്. നാഞ്ചിനാട്ടിലെ നെല്ലിെൻറ സൗരഭ്യം മാഞ്ഞുപോയത് വേദനയേറിയ ഓർമയാണ്. എന്നാല്‍ ചെന്നൈയിലെയും കോയമ്പത്തൂരിലെയും ഊട്ടിയിലെയും ഓണമായിരിക്കും അയല്‍പ്രദേശത്തെ ഓണത്തിനും പറിച്ചുനടലിെൻറ ഓണത്തിനും ഏറ്റവും കൂടുതല്‍ അനുയോജ്യമാവുക. ഇവിടങ്ങളില്‍ സര്‍ക്കാറിെൻറ പ്രാദേശിക അവധിയോടുകൂടി ഓണം ആഘോഷിക്കുന്നുണ്ട്. കന്യാകുമാരി ജില്ലയില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജയും ഓണക്കോടി ചാര്‍ത്തലും ഓണസദ്യയും കലാലയങ്ങളില്‍ അത്തപൂക്കളം ഒരുക്കലും നടക്കുന്നുണ്ട്. അത്തം തുടങ്ങുന്നത് മുതല്‍ ഓണത്തിെൻറ കാഴ്ചകള്‍ കന്യാകുമാരിയില്‍ കാണുക പതിവാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓണാഘോഷം വിദ്യാര്‍ഥികളില്‍ നല്കുന്ന സംതൃപ്തി ഭാവിയിലും ആനല്ല ദിനാചരണം തുടരും എന്നതിെൻറ സൂചനയാണ്. തിരുവിതാംകൂറിെൻറ മുന്‍തലസ്ഥാനമായ പത്മനാഭപുരത്ത് ഓണഘോഷയാത്രയും കായികമത്സരങ്ങളും ഇന്നും നടക്കുന്നുണ്ട്. കലാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ഒാണം ആഘോഷിക്കുമ്പോള്‍ അതില്‍ മലയാളികള്‍ മാത്രമല്ല തമിഴരും സന്തോഷത്തോടെ പങ്കാളികള്‍ ആകുെന്നന്നതും ശ്രദ്ധേയമാണ്. അജിത്കുമാര്‍ നാഗര്‍കോവില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story