Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:38 PM IST Updated On
date_range 4 Sept 2017 1:38 PM ISTമടവൂര്‍ എന്‍. എസ്. എസ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഓണാഘോഷം
text_fieldsbookmark_border
കിളിമാനൂര്‍: മടവൂര്‍ എന്‍. എസ്. എസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ഓണാഘോഷ പരിപാടികള്‍ വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രസന്നന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ എസ്. വസന്തകുമാരി, മാനേജര്‍ ജി. കെ. ശശാങ്കന്‍നായര്‍, സിമി, എം. തമീമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അത്തപ്പൂക്കളം, വടംവലി തുടങ്ങിയ ആഘോഷ പരിപാടികള്‍ക്കൊപ്പം വിഭവസമൃദ്ധമായ ഓണസ്സദ്യയും ഉണ്ടായിരുന്നു. ഓണപ്പങ്കുമായി കിളിമാനൂർ ബി.ആർ.സി കിളിമാനൂർ: കിളിമാനൂർ ബി.ആർ.സി പരിധിയിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന വിദ്യാർഥികൾക്ക് പ്രവർത്തകർ ഓണസമ്മാനം നൽകി. ഓണം എല്ലാവരും ആഘോഷിക്കുമ്പോൾ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഓണം ആഘോഷിക്കാനോ പങ്ക് കൊള്ളാനോ കഴിയില്ല. ബി.പി.ഒ എം.എ. സുരേഷ് ബാബുവും സഹപ്രവർത്തകരും തങ്ങളുടെ ഓണം ഈ കുട്ടികളോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചത്. ഇതിെൻറ ഭാഗമായി കരവാരം, നഗരൂർ, നാവായിക്കുളം, പള്ളിക്കൽ, പഴയകുന്നുമ്മൽ, മടവൂർ, പുളിമാത്ത് പഞ്ചായത്തിൽപ്പെട്ട 13 വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്തു. ബി. സത്യൻ എം.എൽ.എ, ദർശനാവട്ടം ഗുരുദേവ് യു.പി.എസിലെ രവി ലാലിെൻറ വീട്ടിൽ എത്തി ഓണപ്പങ്ക് നൽകി ഉദ്ഘാടനം ചെയ്തു. നഗരൂർ പഞ്ചായത്തിൽ പ്രസിഡൻറ് രഘു, പുളിമാത്ത് പഞ്ചായത്തിൽ പ്രസിഡൻറ് ബി. വിഷ്ണു എന്നിവർ ഓണപ്പങ്ക് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story