Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 1:48 PM IST Updated On
date_range 3 Sept 2017 1:48 PM ISTപ്രതിപക്ഷ വനിത കൗൺസിലർമാർ കോർപറേഷൻ ഓഫിസിന് മുന്നിൽ പന്തംകത്തിച്ച് പ്രതിഷേധിച്ചു
text_fieldsbookmark_border
കൊല്ലം: തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം കോർപറേഷനിലെ . രണ്ട് വർഷമായി പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ തെരുവ് വിളക്ക് പ്രകാശിക്കുന്നില്ലെന്ന് കൗൺസിലർമാർ പറയുന്നു. കൊല്ലം കോർപറേഷനിൽ ആകെ 55 ഡിവിഷനാണുള്ളത്. ഒരു വാർഡിലേക്ക് ഏകദേശം 600 ഓളം ട്യൂബ് ലൈറ്റുകളാണ് വേണ്ടത്. ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ വിളക്കുകൾ നൽകാറില്ലെന്നും കൗൺസിലർമാർ പറഞ്ഞു. വാർഡുകൾ കൂരിരിട്ടിലാണെന്നും ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് കോർപറേഷന് മുന്നിൽ പ്രതിഷേധിക്കാൻ കാരണം. കൗൺസിലർമാരായ ഉദയസുകുമാരൻ, മീനാകുമാരി, ലൈലാ കുമാരി, ശാന്തിനി ശുഭദേവൻ, സോണിഷാ, മീനുലാൽ, റീനാ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. --

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story