Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്താംപാറയിൽ ഇന്ന്​...

ശാസ്താംപാറയിൽ ഇന്ന്​ ഒാണനിലാവ്​ തെളിയും

text_fields
bookmark_border
കാട്ടാക്കട:- വിളപ്പില്‍ പഞ്ചായത്തിലെ ശാസ്താംപാറയിൽ ഇക്കുറി വിപുലമായ ഓണാഘോഷ പരിപാടികള്‍. പഞ്ചായത്ത് ശാസ്താംപാറയിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഞായറാഴ്ച വർണാഭമായ തുടക്കംകുറിക്കും. ഇനി ഏഴുദിവസം നാടൻകലകളുടെ സമ്മേളനവും പ്രകാശവർണവിസ്മയവും സഞ്ചാരികളുടെ മനം കവരും. ഇളം കാറ്റും കൂറ്റൻ പാറകളും നഗരക്കാഴ്ചകളും ശാസ്താംപാറയുടെ പ്രത്യേകതയാണ്. കഴിഞ്ഞവർഷം മുതലാണ് വിളപ്പിൽ പഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ 'ഓണനിലാവ്' എന്ന പേരിൽ ഓണം വാരാഘോഷത്തിന് തുടക്കമിട്ടത്. ഒരു ലക്ഷത്തിലേറെപ്പേരാണ് കഴിഞ്ഞതവണ ശാസ്താംപാറ കുന്നിന് മുകളിലെത്തിയത്. നാലുകോടി ചെലവഴിച്ച് നിർമിക്കുന്ന ശാസ്താംപാറയിലേക്കുള്ള റോഡി​െൻറ പ്രവർത്തനോദ്ഘാടനം, ഹൈമാസ്റ്റ് ലൈറ്റി​െൻറ സ്വിച്ചോൺ എന്നിവയും ഐ.ബി. സതീഷ് എം.എൽ.എ ഇന്ന് നിർവഹിക്കും. പഞ്ചായത്തി​െൻറ തനത് ഫണ്ടിൽനിന്ന് ഓണം വാരാഘോഷത്തിന് ഒരു ലക്ഷം രൂപ വിനിയോഗിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. സമീപപഞ്ചായത്തുകൾ ഓൺ ഫണ്ടിൽനിന്ന് 15000 രൂപ വീതം നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, വൈസ് പ്രസിഡൻറ് ശോഭന, അംഗങ്ങളായ ഷൈലജ, ജയകുമാർ എന്നിവർ മലയിൻകീഴ് മീഡിയ സ​െൻററിൽ നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story