Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 1:45 PM IST Updated On
date_range 1 Sept 2017 1:45 PM ISTപൂര്‍വവിദ്യാർഥി സംഗമം
text_fieldsbookmark_border
ചിറയിന്‍കീഴ്: അഴൂര്‍ ഗവ.എച്ച്.എസ്.എസിലെ 1993 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 10ന് രാവിലെ 9.30 മുതലാണ് പരിപാടി. അധ്യാപകരെ ആദരിക്കും. ഫോൺ: 7902534205, 8129273820. -- വൃദ്ധയുടെ മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രീ പിടിയിൽ ആറ്റിങ്ങല്‍: ബസില്‍ െവച്ച് വൃദ്ധയുടെ മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രീയെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏൽപിച്ചു. തമിഴ്നാട് കോവില്‍പെട്ടി സ്വദേശി ലക്ഷ്മി (23) ആണ് പിടിയിലായത്. സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കവലയൂര്‍ സ്വദേശി മറിയത്തുബീവിയുടെ (70) സീറ്റില്‍ ഇരുന്ന ലക്ഷ്മി ഇവരുടെ കഴുത്തില്‍ കിടന്ന ഒന്നര പവെൻറ സ്വര്‍ണമാല മുറിച്ചെടുക്കുകയായിരുന്നു. ആലംകോട് എത്തി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ സംഭവം ബസിലുള്ളവരോട് അറിയിച്ചു. അടുത്തിരുന്ന സ്ത്രീയെ സംശയമുണ്ടെന്ന് പറയുകയായിരുന്നു. ഈ സമയം ബസില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ലക്ഷ്മിയെ യാത്രക്കാര്‍ തടഞ്ഞ് പൊലീസില്‍ ഏൽപിച്ചു. യുവതിയുടെ ശരീരത്തില്‍നിന്ന് മാല കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story