Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'പടയൊരുക്കം' നാളെ...

'പടയൊരുക്കം' നാളെ മുതൽ; സമാപനം ഡിസംബർ ഒന്നിന്​

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തുന്ന ഒരു മാസത്തെ ജാഥ 'പടയൊരുക്കം' ഒന്നിന് വൈകീട്ട് മൂന്നരക്ക് കാസർകോട് ജില്ലയിലെ കുമ്പളയിൽ എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മേഖല റാലി ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി. ചിദംബരം, ശരദ് യാദവ് എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നോട്ട് പിൻവലിക്കലി​െൻറ ഒന്നാംവാർഷികമായ അന്ന് യു.ഡി.എഫ് കരിദിനമായി ആചരിക്കും. 18ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന സമ്മേളനം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം െചയ്യും. ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ജാഥയുടെ സമാപനം രാഹുൽ ഗാന്ധി ഉദ്ഘാടനം െചയ്യും. മുഴുവൻ നിയോജക മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. നിയമസഭ സമ്മേളിക്കുന്ന ഒമ്പതിന് ജാഥ ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വിവിധ സമ്മേളനങ്ങളിൽ പെങ്കടുക്കും. ജാഥയുടെ ഭാഗമായി ഒരു കോടി ഒപ്പുകൾ ജനങ്ങളിൽനിന്ന് ശേഖരിക്കും. കലാജാഥയുടെ ഉദ്ഘാടനം ചൊവ്വാഴ്ച കുമ്പളയിൽ നടക്കുമെന്നും െചന്നിത്തല അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story