Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'പടയൊരുക്ക'ത്തിന്...

'പടയൊരുക്ക'ത്തിന് മുന്നൊരുക്കവുമായി യു.ഡി.എഫ്​

text_fields
bookmark_border
കൊല്ലം: നവംബർ ഒന്നിനു മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് ജില്ലയിൽ ഉജ്ജ്വല വരവേൽപ് നൽകാൻ ഡി.സി.സിയിൽ ചേർന്ന യു.ഡി.എഫ് ജില്ല നേതൃയോഗം തീരുമാനിച്ചു.നവംബർ 27, 28 തീയതികളിൽ ജാഥ കൊല്ലത്ത് പര്യടനം നടത്തും. 27ന് രാവിലെ 10ന് പത്തനാപുരം, 11ന് പുനലൂർ, മൂന്നിന് ചടയമംഗലം, നാലിന് കൊട്ടാരക്കര, അഞ്ചിന് കുന്നത്തൂർ. 28ന് രാവിലെ 10ന് കരുനാഗപ്പള്ളി, 11ന് ഇടപ്പള്ളികോട്ട, മൂന്നിന് കുണ്ടറ, നാലിന് ചാത്തന്നൂർ, അഞ്ചിന് കൊല്ലം, ഇരവിപുരം നിയോജകമണ്ഡലങ്ങൾ സംയുക്തമായി കൊല്ലത്തും സ്വീകരണം നൽകും. നവംബർ 10ന് മുമ്പായി നിയോജകമണ്ഡല യു.ഡി.എഫ് സ്വാഗത സംഘങ്ങൾ രൂപവത്കരിക്കാനും തീരുമാനിച്ചു. ജില്ല യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി, ഭാരതീപുരം ശശി, ബിന്ദുകൃഷ്ണ, എ.എ. അസീസ്, എ. ഷാനവാസ്ഖാൻ, ഡോ. ജി. പ്രതാപവർമ തമ്പാൻ, എ. യൂനുസ്കുഞ്ഞ്, ഫിലിപ് കെ. തോമസ്, തൊടിയിൽ ലുക്മാൻ, അൻസാറുദ്ദീൻ, റാം മോഹൻ, സി.കെ. രാധാകൃഷ്ണൻ, എഴുകോൺ സത്യൻ, തമ്പി പുന്നത്തല, പ്രഫ. ഇ. മേരിദാസൻ, കെ. സുരേഷ്ബാബു, എസ്. വിപിനചന്ദ്രൻ, കെ.ജി. രവി, ചിറ്റുമൂല നാസർ, കൃഷ്ണൻകുട്ടി നായർ, പി.ആർ. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story