Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ...

ദേശീയ പക്ഷി^മൃഗപ്രദർശനം ജൈവവൈവിധ്യങ്ങളുടെ കലവറയാകും ^ മന്ത്രി കെ. രാജു

text_fields
bookmark_border
ദേശീയ പക്ഷി-മൃഗപ്രദർശനം ജൈവവൈവിധ്യങ്ങളുടെ കലവറയാകും - മന്ത്രി കെ. രാജു കൊല്ലം: ഭാരതത്തിലെ ജൈവ വൈവിധ്യങ്ങളുടെ സമ്പൂർണമായ അവതരണത്തിനാണ് നവംബർ 10 മുതൽ ആരംഭിക്കുന്ന ദേശീയ മൃഗ-പക്ഷിശേഖരം വേദിയാകുന്നതെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മേളയുടെ ഭാഗമായി കൊല്ലം സർക്കാർ അതിഥിമന്ദിരത്തിൽ മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപൂർവമായ നാടൻ ജനുസുകൾ, വംശനാശം നേരിടുന്ന പക്ഷിമൃഗാദികൾ, നൂതനവും ലോകോത്തരവുമായ സാങ്കേതികവിദ്യകൾ, വിദഗ്ധർ പങ്കെടുക്കുന്ന ബിസിനസ് മീറ്റുകൾ, സംരംഭകത്വ പരിശീലനം എന്നിങ്ങനെ മൃഗസംരക്ഷണമേഖലയിലെ വൈവിധ്യങ്ങൾ ഉൾപ്പെടുത്തുന്ന മേള സംസ്ഥാനത്തിന് പുത്തൻ അനുഭവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിനോദത്തോടൊപ്പം വിജ്ഞാനവും എന്നതാണ് ദേശീയ പക്ഷിമൃഗപ്രദർശനത്തി​െൻറ മുദ്രാവാക്യം. വിദ്യാർഥികളെക്കൂടി കാർഷികസാക്ഷരതയിൽ പങ്കാളികളാക്കണം. ഇതിനായി മേളയുടെ മൃഗ പക്ഷിവൈവിധ്യം അവർക്കു കൂടി ആസ്വദിക്കാനും സ്കൂൾ, ഹയർ സെക്കൻററി വിദ്യാർഥികൾക്ക് സൗജന്യമായ പ്രവേശനം നൽകാനും ലക്ഷ്യമിടുന്നു. ജില്ലയിലെ 20 ഓളം സ്കൂളുകൾക്ക് ഇതിനായി സന്ദേശമെത്തിച്ചുകഴിഞ്ഞു. സർക്കാർ പൊതുമേഖല സ്വകാര്യ സംരംഭകരുടേതായി 350 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. മേളയുടെ സംഘാടനത്തിന് പൊലീസ്, ഫയർഫോഴ്സ്, ഇൻഷുറൻസ് കമ്പനികൾ, വൈദ്യുതി ബോർഡ്, കെ.എസ്. ആർ.ടി.സി, ജല അതോറിറ്റി എന്നിവരുടെ സേവനം ഉറപ്പാക്കും. നവംബർ 10ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് കലാസന്ധ്യ സംഘടിപ്പിച്ചിട്ടുണ്ട്. കൊല്ലം ഗവ. ഗെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രിക്കൊപ്പം മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എൻ.എൻ. ശശി, വകുപ്പുദ്യോഗസ്ഥന്മാരായ ഡോ.ബി. ബാഹുലേയൻ, ഡോ. അനിൽകുമാർ, ഡോ.ഡി. ഷൈൻകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story