Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടി​െൻറ പ്രാർഥന...

നാടി​െൻറ പ്രാർഥന വിഫലമായി; കുടുംബങ്ങളെ അനാഥമാക്കി അവർ പോയി..

text_fields
bookmark_border
*ഭർത്താവ് മരിച്ചതിനെതുടർന്ന് ആശ്രിതനിയമനത്തിലൂടെ ജോലി ലഭിച്ചവരാണ് എയ്ഞ്ചലീനയും ശ്യാമളയും ചവറ: കെ.എം.എം.എൽ എം.എസ് പ്ലാൻറിലെ പാലം തകർന്നപ്പോൾ ഇല്ലാതായത് മൂന്ന് കുടുംബങ്ങളുടെ ആശ്രയം. ഇവർക്ക് ഒന്നും വരുത്തരുതേ എന്ന പ്രാർഥന നിഷ്ഫലമായി. അപകടത്തിൽ പന്മന കൊല്ലക ശ്യാമളാദേവി മരിച്ചു എന്ന വിവരം ഉച്ചയോടെ എത്തിയപ്പോൾ രക്ഷാപ്രവർത്തകർ ഉൾപ്പെടെ തകർന്നുപോയി. ഇതിനിടെയാണ് രണ്ടുപേരെ കാണാനില്ലെന്ന അഭ്യൂഹം പരന്നത്. തുടർന്ന് കായലിൽ തിരച്ചിൽ ഊർജിതമാക്കി. കാണാതായ രണ്ടുപേർ ഏതെങ്കിലും ആശുപത്രിയിൽ ഉണ്ടാകുമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയിരിക്കുമ്പോഴാണ് പൊളിഞ്ഞ പാലം ഉയർത്തിയെടുത്തപ്പോൾ രണ്ട് മൃതദേഹങ്ങൾകൂടി കിട്ടിയത്. ഇത് പന്മന മേക്കാട് സ്വദേശികളായ അന്നമ്മ, എയ്ഞ്ചലീന എന്നിവരുടെതാണെന്ന് വ്യക്തമായപ്പോൾ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും കൂട്ടക്കരച്ചിൽ ഉയർന്നു. കുടുംബത്തിലെ ആശ്രയമായിരുന്നു മരിച്ച മൂന്നുപേരും. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരണപ്പെടുകയും തുടർന്ന് ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുകയും ചെയ്തവരാണ് ശ്യാമളയും എയ്ഞ്ചലീനയും. കമ്പനിയിലെ ഫാർമിസ്റ്റായിരുന്നു അന്നമ്മ. രാവിലെ യാത്ര പറഞ്ഞ് പോയവരുടെ മരണവാർത്ത രണ്ട് ഗ്രാമങ്ങളെ ശോകമൂകമാക്കി. വരുന്ന മേയ് മാസത്തിൽ ജോലിയിൽനിന്ന് പിരിയാനിരിക്കെയാണ് മരണം ശ്യാമളയെ കൂട്ടിക്കൊണ്ടുപോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story