Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:54 AM IST Updated On
date_range 31 Oct 2017 10:54 AM ISTശമ്പള പരിഷ്കരണ കുടിശ്ശിക: സർക്കാർ വാഗ്ദാനം പാലിക്കണം –ഡി.എസ്.ടി.എ
text_fieldsbookmark_border
കൊല്ലം: അധ്യാപകരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പാലിക്കണമെന്ന് ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാറിന് സാമ്പത്തികഭാരം ഒന്നിച്ച് വഹിക്കാൻ കഴിയില്ലെന്ന ന്യായം പറഞ്ഞ് കുടിശ്ശിക നാല് ഗഡുക്കളായി പി.എഫിൽ ലയിപ്പിക്കുമെന്നാണ് ഉത്തരവിറക്കിയത്. തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാൽ തുക പിൻവലിക്കാനാവാത്ത വിധമാണ് സോഫ്റ്റ് വെയർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പരിഷ്കരണ സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ കുറഞ്ഞ പലിശനിരക്കാണ് ഇപ്പോഴുള്ളത്. ജില്ല പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ഭദ്രൻപിള്ള, ജില്ല സെക്രട്ടറി ജി. അഭിലാഷ്, ജില്ല ട്രഷറർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. കുടിവെള്ള കുടിശ്ശിക അടയ്ക്കണം കുണ്ടറ: വാട്ടർ അതോറിറ്റിയുടെ കൊട്ടാരക്കര പി.എച്ച് സബ് ഡിവിഷൻ പരിധിയിൽ വരുന്ന കൊട്ടാരക്കര മുനിസിപ്പാലിറ്റി, വെളിനല്ലൂർ, മേലില, വെട്ടിക്കവല, വിക്കുടി, നെടുവത്തൂർ, എഴുകോൺ, കുണ്ടറ, പേരയം, കിഴക്കേ കല്ലട, കരീപ്ര, പവിേത്രശ്വരം, ഇളമ്പള്ളൂർ എന്നീ പഞ്ചായത്തുകളിലെ വാട്ടർ ചാർജിനത്തിൽ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾ നവംബർ ഏഴിനകം കുടിശ്ശിക അടയ്ക്കാതിരുന്നാൽ അറിയിപ്പ് കൂടാതെ കണക്ഷൻ വിച്ഛേദിക്കുമെന്ന് അസി.എക്സി.എൻജിനീയർ അറിയിച്ചു. ഫോൺ.8547638537. നാടകവാരം തുടങ്ങി കുണ്ടറ: ഫൈൻ ആർട്സ് അസോസിയേഷെൻറ പ്രഫഷനൽ നാടകവാരത്തിന് തുടക്കമായി. അസോസിയേഷൻ പ്രസിഡൻറ് ഇടവട്ടം രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി. പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. മാത്യുവർഗീസ്, കൺവീനർ എം. ചന്ദ്രശേഖരൻപിള്ള എന്നിവർ സംസാരിച്ചു. രക്തദാന രംഗത്ത് സജീവമായ വേണുകുമാറിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നാടകം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story