Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:24 AM GMT Updated On
date_range 2017-10-31T10:54:00+05:30കെ.എസ്.ഇ.ബിയിൽ കരാർ തൊളിലാളികൾക്ക് സ്ഥിരം നിയമനത്തിന് പി.എസ്.സി പട്ടിക
text_fieldsമൺറോതുരുത്ത്: കെ.എസ്.ഇ.ബിയിൽ ജോലി ചെയ്തിരുന്ന 1486 കരാർ ജീവനക്കാർക്ക് സ്ഥിരംനിയമനത്തിന് പി.എസ്.സി പട്ടിക കെ.എസ്.ഇ.ബിക്ക് കൈമാറി. 2004 മുതൽ ഇൻഡസ്ട്രിയൽ ൈട്രബ്യൂണലിൽ തുടങ്ങി സുപ്രീം കോടതി വരെ കയറിയിറങ്ങിയതിെനാടുവിലാണ് ഇത്. ലൈൻവർക്കർമാരുടെ നിയമനത്തിൽ 25 കരാർ ജോലിക്കാരിൽനിന്ന് നിയമിക്കണമെന്നായിരുന്നു വിധികൾ. ഇത് നടപ്പാക്കാൻ വൈകിയതോടെ നിലവിലുണ്ടായിരുന്ന പട്ടികയിലെ ഉദ്യോഗാർഥികൾ കോടതിയെ സമീപിക്കുകയും നിലവിലുള്ള പട്ടികയിൽനിന്ന് നിയമനം നടത്തുന്നതിനുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിൽ ബോർഡ് നിയമനം നടത്തി. സുപ്രീം കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ കരാർ ജീനവക്കാരിൽ പരീക്ഷകൾ നടത്തി പാസായവരുടെ പട്ടികയാണ് പി.എസ്.സി ഇപ്പോൾ കൈമാറിയിട്ടുള്ളത്. പുതിയ പട്ടികയിൽനിന്ന് കൂടി നിയമനം നൽകണമെങ്കിൽ 564 പേർ അധികമാകും. ഇതാണ് ബോർഡിനെ പ്രതിസന്ധിയിലാക്കുന്നത്. 2004 ഡിസംബറിനകം 1200 ദിവസം വരെ ജോലിചെയ്തിരുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 2004 ഡിസംബർ 15 ന് പാലക്കാട് ഇൻഡസ്ട്രിയൽ ൈട്രബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ബോർഡ് ഹൈകോടതിയിലും സുപ്രീംകോടതിയിലും അപ്പീലുകൾ നൽകിയിരുന്നു. രണ്ട് അപ്പീലുകളും തള്ളി. സ്ഥിരപ്പെടുത്തലിന് അർഹരായ 3020 കരാർ ലൈൻവർക്കർമാരുടെ പട്ടിക അഡീഷനൽ ലേബർ കമീഷണർ തയാറാക്കി പി.എസ്.സിക്ക് കൈമാറുകയും ചെയ്തു. ഇവർക്ക് എത്രയും വേഗം നിയമനം നൽകാൻ ഹൈകോടതി ഉത്തരവിട്ടിരുന്നെങ്കിലും നിയമനം നീട്ടിക്കൊണ്ടുപോയി. ഇതോടെ പ്രായാധിക്യം കണക്കാക്കാതെ കുറെപേർ പുറത്തായി. ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത എന്നിരിക്കെ 10ാം ക്ലാസ് പാസായവരും കടന്നുകൂടിയിട്ടുണ്ടെന്ന് പരാതി ഉണ്ടാവുകയും അതിൽ വിജിലൻസ് അന്വേഷണം നടക്കുകയുമാണ്.
Next Story