Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരണപ്പെട്ടവരുടെ...

മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ സംരക്ഷണം കമ്പനി ഏറ്റെടുക്കണം^ എൻ.കെ. േപ്രമചന്ദ്രൻ എം.പി

text_fields
bookmark_border
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ സംരക്ഷണം കമ്പനി ഏറ്റെടുക്കണം- എൻ.കെ. േപ്രമചന്ദ്രൻ എം.പി കൊല്ലം: കെ.എം.എം.എല്ലി​െൻറ അധീനതയിലുള്ള എം.എസ് പ്ലാൻറിലേക്കുള്ള പാലം തകർന്ന് അപകടമുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. 13 വർഷത്തിനിടയിൽ കാതലായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാലത്തിൽ നടത്തിയിട്ടില്ല. പാലം പുതുക്കിപ്പണിയാനുള്ള നിർദേശങ്ങൾ നേരത്തേ പരിഗണിക്കപ്പെട്ടു. തുടർപ്രവർത്തനങ്ങളുണ്ടായില്ല. നാല് ദശാബ്ദക്കാലത്തോളം പഴക്കമുള്ള കെ.എം.എം.എൽ പ്ലാൻറും അനുബന്ധ സംവിധാനങ്ങളും കാലപ്പഴക്കം കൊണ്ടും പരിപാലനക്കുറവുകൊണ്ടും സുരക്ഷാപരമായ ആശങ്ക നേരിടുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാവീഴ്ചമൂലമുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദഗ്ധരടങ്ങുന്ന ഏജൻസിയെ കൊണ്ട് സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളുടെ സംരക്ഷണം പൂർണമായും കമ്പനി മാനേജ്മ​െൻറ് ഏറ്റെടുക്കണമെന്നും പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സയും അടിയന്തര ആശ്വാസധനസഹായവും നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. 17 മാസമായി കെ.എം.എം.എല്ലി​െൻറ മൂന്ന് മൈനിങ് സൈറ്റുകളിൽ പണിയെടുക്കുന്ന നാന്നൂറോളം തൊഴിലാളികൾ സമരത്തിലാണ്. തികച്ചും സമാധാനപരമായ സമരമാർഗങ്ങളാണ് യൂനിയനുകൾ സ്വീകരിച്ചിരുന്നത്. എത്രയും പെട്ടെന്ന് തൊഴിൽസമരം ഒത്തുതീർത്ത് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും േപ്രമചന്ദ്രൻ ആവശ്യപ്പെട്ടു. സമരത്തിന് ഇടയാക്കിയത് കമ്പനിയുടെ തൊഴിൽ നിഷേധം ചവറ: കമ്പനി ഖനനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ അവകാശികൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ നൽകിക്കൊണ്ടിരുന്ന തൊഴിൽ നൽകാതായതിനെ തുടർന്നാണ് അത്തരം തൊഴിലാളികൾ സംഘടിച്ച് കമ്പനിക്കുള്ളിൽ സമരവുമായെത്തിയത്. 17 മാസമായി സമരം നടന്നുവരികയാണ്. പ്രശ്നം പരിഹരിക്കാൻ മാനേജ്മെേൻറാ ഗവൺമെേൻറാ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ കമ്പനികൾക്ക് കരാർ നൽകി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മാനേജ്മ​െൻറി​െൻറ ഈ നടപടിയിൽ പ്രതിഷേധിച്ച് സമരത്തിനെത്തിയവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. മരിച്ചവർ മൂന്നും കമ്പനിയുടെ സ്ഥിരം തൊഴിലാളികളാണ്. പരിക്കേറ്റവരിൽ കൂടുതലും സമരക്കാരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story