Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:54 AM IST Updated On
date_range 31 Oct 2017 10:54 AM ISTമലയാളിയായ വൈസ് അഡ്മിറല്‍ അജിത്കുമാര്‍ നാവികസേന ഉപമേധാവി
text_fieldsbookmark_border
ന്യൂഡൽഹി: നാവികസേന ഉപമേധാവിയായി എറണാകുളം സ്വദേശി വൈസ് അഡ്മിറൽ പി. അജിത് കുമാർ ചുമതലയേറ്റു. വൈസ് അഡ്മിറല്‍ കരംവീര്‍ സിങ് ചുമതലയൊഴിഞ്ഞതിനെ തുടർന്നാണിത്. ന്യൂഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ കരംബീര്‍ സിങ്ങില്‍നിന്ന് അജിത്കുമാര്‍ ചുമതല ഏറ്റുവാങ്ങി. കഴക്കൂട്ടം സൈനിക് സ്കൂളിലും നാഷനൽ ഡിഫൻസ് അക്കാദമിയിലും പഠിച്ച അജിത് കുമാർ മിസൈൽ, പീരങ്കി ഉപയോഗത്തിൽ വിദഗ്ധനാണ്. അമേരിക്കയിലെ നേവൽ വാർ കോളജിലും ഉന്നത പഠനം നടത്തി. െഎ.എൻ.എസ് മുംബൈ, മൈസൂരു, ദ്രോണാചാര്യ അടക്കം നിരവധി യുദ്ധക്കപ്പലുകളിൽ പ്രവർത്തിച്ചു. 1981 ജൂലൈ ഒന്നിനാണ് നാവിക സേനയിൽ ചേര്‍ന്നത്. 2009ല്‍ ഫ്ലാഗ് റാങ്ക് ലഭിച്ചു. 2013 ഡിസംബർ മുതൽ 2016 ഫെബ്രുവരിവരെ നാവിക അക്കാദമി കമാൻഡൻറായിരുന്നു. photos/ Vice admiral Ajith Kumar
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story