Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:50 AM IST Updated On
date_range 31 Oct 2017 10:50 AM ISTചടുലമായ ചുവടുകളോടെ അങ്കത്തട്ടില്‍ ഇൗ കുഞ്ഞഭ്യാസി
text_fieldsbookmark_border
തിരുവനന്തപുരം: കൈയൊതുക്കവും മെയ്വഴക്കവും കൈമുതലാക്കി ചടുലമായ ചുവടുകളോടെ അങ്കത്തട്ടില്‍ ശ്രദ്ധേയയായി കുഞ്ഞഭ്യാസി. മുതിര്‍ന്നവരെ പോലെ ചുവന്ന കച്ചകെട്ടിയും പ്രായക്കുറവിെൻറ പരിമിതികളെ ഉറച്ചചുവടുകളോടെ മലര്‍ത്തിയടിച്ചും അഭ്യാസമുറകളില്‍ മികവ് പ്രകടിപ്പിക്കുകയാണ് യു.കെ.ജി വിദ്യാർഥിനി കൂടിയായ സ്വപ്ന ആർ. സുബി. സ്േപാർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കേരളയുടെ ആഭുമുഖ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയതാണ് ഇൗ നാലുവയസ്സുകാരി. തിരുവനന്തപുരം പേയാട് കാരാംകോട്ടകോണം സുബി ഭവനിൽ സുബി രാജിെൻറയും റീനയുടെയും മകളായ സ്വപ്ന പിതാവിെൻറ കീഴിലാണ് രണ്ട് വർഷമായി കളരി അഭ്യസിക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിലെ ചുവട്, മെയ്്പയറ്റ് ഇനങ്ങളിലാണ് മാറ്റുരക്കുന്നത്. 14 വയസ്സുവരെയുള്ളവരാണ് സബ് ജൂനിയർ വിഭാഗത്തിൽപെടുന്നത്. വമ്പത്തിമാർക്കൊപ്പമാണ് ഏറ്റുമുേട്ടണ്ടതെങ്കിലും സ്വപ്നക്ക് പേടിയൊന്നുമില്ല. പിറന്നാൾ ദിനത്തിൽതന്നെ സംസ്ഥാന മത്സരത്തിൽ പെങ്കടുക്കാനായതിെൻറ ഇരട്ടി സന്തോഷത്തിലായിരുന്നു ഇൗ കുഞ്ഞുമിടുക്കി. മുതിർന്നവരുടെ മത്സരങ്ങൾ അതിശയത്തോടെ വീക്ഷിച്ച് നടക്കുേമ്പാഴും കുസൃതിക്കും കുറവില്ല. പിതാവ് സുബിയുടെ പേയാട്ടുള്ള സീനായി മർമതിരുമ്മ് കളരി സംഘത്തിൽ എന്നും രാവിലെ ആറുമുതൽ ഏഴുവരെയാണ് പരിശീലനം. സുബിയുടെ പിതാവ് തങ്കരാജും മുത്തച്ഛൻ ചെല്ലയ്യനും കളരിയിൽ പ്രാവീണ്യം തെളിയിച്ചവരാണ്. പാരമ്പര്യമായി കിട്ടിയ കളരിയഭിരുചി മകൾക്ക് പകർന്ന് നൽകുന്നതിൽ സുബിക്കും സന്തോഷം. സാധ്യമാകുന്നിടത്തോളം കളരിയില്‍ പ്രാവീണ്യം നേടാനാണ് സ്വപ്നയുടെ ആഗ്രഹം. ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി എന്നനിലയില്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഉദ്ഘാടന ചടങ്ങിലടക്കം ഇൗ കുരുന്ന് ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story