Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:20 AM GMT Updated On
date_range 2017-10-31T10:50:58+05:30വിമർശനങ്ങളെ ഭയക്കുന്ന നരേന്ദ്ര മോദി ഹിറ്റ്ലറെപ്പോലെ ^ടി.എൻ. സീമ
text_fieldsവിമർശനങ്ങളെ ഭയക്കുന്ന നരേന്ദ്ര മോദി ഹിറ്റ്ലറെപ്പോലെ -ടി.എൻ. സീമ കിളിമാനൂർ: ഹിറ്റ്ലർ, മുസോളിനി തുടങ്ങിയ ഏകാധിപതികളെപ്പോലെ വിമർശനങ്ങളെ ഭയപ്പെടുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ അദ്ദേഹത്തിന് ഭയമാണെന്നും ടി.എൻ. സീമ. സി.പി.എം കിളിമാനൂർ ലോക്കൽ സമ്മേളന ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നോട്ട് പിൻവലിച്ചതിന് പിന്നാലെ കള്ളപ്പണം കണ്ടെത്തി എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷംരൂപ വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ഒരു വർഷം കഴിയുമ്പോൾ അക്കൗണ്ടുകളിൽ ഉള്ള പണം കൂടി നഷ്ടപ്പെട്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. പ്രകാശ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ബി.പി. മുരളി, ഡി. സ്മിത, കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ എന്നിവർ സംസാരിച്ചു.
Next Story