Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാവേലി മെഡിക്കൽ...

മാവേലി മെഡിക്കൽ സ്​റ്റോറിലെ തട്ടിപ്പ്​: സപ്ലൈകോ മാനേജരെയും താലൂക്കാശുപത്രി സൂപ്രണ്ടിനെയും ഉപരോധിച്ചു

text_fields
bookmark_border
* ഉടൻ നടപടിയെന്ന് അധികൃതർ കരുനാഗപ്പള്ളി: ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം സപ്ലൈകോയുടെ കരുനാഗപ്പള്ളി മാവേലി മെഡിക്കൽ സ്റ്റോറിൽനിന്ന് നൽകിയ മരുന്നി​െൻറ ബില്ലിൽ വൻ ക്രമക്കേട് കെണ്ടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കരുനാഗപ്പളളി സപ്ലൈകോ മാനേജർ, താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവരെ ഉപരോധിച്ചു. കരുനാഗപ്പള്ളി സപ്ലൈകോ മാനേജർ വിൽഫ്രെഡ്, താലൂക്കാശുപത്രി സുപ്രണ്ട് തോമസ് അൽഫോൺസ് എന്നിവരുടെ ഒാഫിസുകളിലെത്തിയാണ് ഉപരോധിച്ചത്. അഞ്ചു മാസമായി ക്രമക്കേടും അഴിമതിയും അതുവഴി ലക്ഷങ്ങളുടെ തട്ടിപ്പും നടന്നിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാത്തെതെന്തന്ന സമരക്കാരുടെ ചോദ്യത്തിന് പരാതികൾ ലഭിച്ചിട്ടിെല്ലന്നായിരുന്നു മറുപടി. ഉടൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയപ്പോഴാണ് ഉപരോധം അവസാനിപ്പിച്ചത്. സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് 'മാധ്യമം' നൽകിയ വാർത്തയെ തുടർന്നാണ് ഉപരോധ സമരം നടന്നത്. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എസ്.എം മുഖ്താർ, മണ്ഡലം ട്രഷറർ. ബി.എം.സമീർ, അസി. സെക്രട്ടറി എസ്. സാബിർ, പാർട്ടി കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അൻസർ കൊച്ചുവീട്ടിൽ, സെക്രട്ടറി അസ്‌ലം ജുനൈദ് കമ്മിറ്റി ഭാരവാഹികളായ എ.എ. ജലീൽ, കെ.എം.കെ. ലത്തീഫ്, അഷറഫ് ഓച്ചിറ , നജീർ കണ്ണൻകൊടൻ, അബ്ദുൽ സലാം കോഴിക്കോട്, ഇജാസ് ഇടക്കുളങ്ങര എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ഉരോധത്തിന് ശേഷം ടൗണിൽ പ്രകടനവും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story