Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:20 AM GMT Updated On
date_range 31 Oct 2017 5:20 AM GMTനെടുമങ്ങാട് നഗരസഭയിൽ വനിത കൗൺസിലർക്കുനേരെ സി.പി.എം കൗൺസിലറുടെ മോശം പരാമർശം
text_fieldsbookmark_border
നെടുമങ്ങാട്: നഗരസഭ കൗൺസിൽ യോഗത്തിനിടെ വനിത കൗൺസിലറെ മോശം പരാമർശം നടത്തി അപമാനിക്കാൻ ശ്രമിെച്ചന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ചെയർമാെൻറ ഒാഫിസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർക്കറ്റ് വാർഡിലെ കൗൺസിലറായ ഫാത്തിമയെ മോശം പരാമർശം നടത്തി അപമാനിച്ച സി.പി.എം കൗൺസിലർ എൻ.ആർ. ബൈജുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. ടി. അർജുനൻ, കെ.ജെ. ബിനു എന്നിവർ നേതൃത്വം നൽകി. തുടർന്ന്, കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, എൻ. ബാജി, വട്ടപ്പാറ ചന്ദ്രൻ, എസ്. അരുൺകുമാർ, ഹാഷിം റഷീദ് എന്നിവർ ചെയർമാനുമായി ചർച്ച നടത്തി. വനിത കൗൺസിലർക്കുനേരെ ഉണ്ടായ പദപ്രയോഗം തെറ്റാണെന്നും ഇതിനെതിരെ കർശന റൂളിങ് നൽകുമെന്നും വനിത കൗൺസിലർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നുമുള്ള ചെയർമാെൻറ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story