Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.ഐ കടയ്ക്കാവൂർ...

സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ സമ്മേളനം

text_fields
bookmark_border
ചിറയിൻകീഴ്: സി.പി.ഐ കടയ്ക്കാവൂർ ലോക്കൽ സമ്മേളനത്തി​െൻറ പൊതുയോഗം മുൻ എം.എൽ.എ എൻ. രാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ തിനവിള സുർജിത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മനോജ് ബി. ഇടമന, ഡി. ടൈറ്റസ്, കോരാണി വിജു, സ്‌കന്ദകുമാർ, കവിത സന്തോഷ്, ബിന്ദു അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ വി. അജയകുമാർ സ്വാഗതവും ഷിബു കയ്ക്കാവൂർ നന്ദിയും പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവംബര്‍ 10,11,12 തീയതികളില്‍ നടക്കും. ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ്, കിഴുവിലം, മുദാക്കല്‍ എന്നീ പഞ്ചായത്തുകളിലെ കലാ-കായിക പ്രതിഭകളെ പങ്കെടുപ്പിച്ചാണ് കേരളോത്സവം നടത്തുന്നത്. കലാമത്സരങ്ങള്‍ നവംബര്‍ 10ന് ചിറയിൻകീഴ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും കായികമത്സരങ്ങള്‍ 11ന് ശാര്‍ക്കര മൈതാനിയിലും നടക്കും. ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ ഒമ്പതിന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ് അധ്യക്ഷത വഹിക്കും. സമാപനസമ്മേളനം നവംബര്‍ 12ന് വൈകീട്ട് മൂന്നിന് ശാര്‍ക്കര യു.പി.എസ് ഒാഡിറ്റോറിയത്തിൽ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story