Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 2017-10-30T10:44:59+05:30ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചു
text_fieldsപരവൂർ: കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി മരിച്ചു. പരവൂർ പൊഴിക്കര തകലോട്ട് വീട്ടിൽ മനുവിെൻറ ഭാര്യ കെ. രാജിയാണ് (33) മരിച്ചത്. ഗർഭിണിയായതു മുതൽ രാജി ഈ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാ പിഴവുമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എട്ടു മാസം ഗർഭിണിയായ രാജിയെ ശനിയാഴ്ച രാത്രി 10ഒാടെ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് അൽപം കഴിഞ്ഞപ്പോൾ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. മാതാവിെൻറ അവസ്ഥയും തൃപ്തികരമല്ലെന്ന് പറഞ്ഞ അധികൃതർ രക്ഷപ്പെടുത്താനുള്ള പരിശ്രമം നടത്തുകയാണെന്നും അറിയിച്ചു. മറ്റു വിവരങ്ങളൊന്നും പറയുകയോ രാജിയെ കാണാൻ ബന്ധുക്കളെ അറിയിക്കുകയോ ചെയ്തില്ലേത്ര. കുറച്ചു സമയം കഴിഞ്ഞ് പുറത്തേക്കു വന്ന ആശുപത്രി ജീവനക്കാർ രാജിയും മരിച്ചതായി അറിയിച്ചവത്രേ. ഇതോടെ തങ്ങൾ അകത്തു കയറി നോക്കിയപ്പോഴാണ് രാജിയെ ഓപറേഷൻ തിയറ്ററിൽ കയറ്റുകയോ കാര്യമായ പരിചരണം നൽകുകയോ ചെയ്തിരുന്നില്ലെന്ന് ബോധ്യമായതെന്ന് ബന്ധുക്കൾ പറയുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിലൂടെയാണ് കുഞ്ഞിെൻറ മൃതദേഹം പുറത്തെടുത്തത്. രാജിയുടെ പിതാവ് ഗോപിനാഥൻ പിള്ള. മാതാവ് ബാലമ്മയമ്മ. (ചിത്രം-kol54 raji
Next Story