Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 2017-10-30T10:44:59+05:30സമര പ്രചാരണ യോഗം ഇന്ന്
text_fieldsഓച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഗം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സമര പ്രചാരണ യോഗം തിങ്കളാഴ്ച വൈകീട്ട് 4.30ന് മുണ്ടുകോട്ട ജങ്ഷനിൽ നടക്കും. ഹാദിയയുടെ തടങ്കൽ രാജ്യത്തിന് അപമാനം -കെ.എം.വൈ.എഫ് കൊല്ലം: വിദ്യാസമ്പന്നയും യുവതിയുമായ ഡോക്ടർ ഹാദിയയുടെ വീട്ടുതടങ്കൽ രാജ്യത്തിന് അപമാനമാണെന്നും അവരുടെ മോചനത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ.എം.വൈ.എഫ് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് കമ്മിറ്റിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി വിവിധ ഘടകങ്ങൾ രൂപവത്കരിച്ചു. ഹിഫ്ള്: കാരാളി ഇ.കെ. സുലൈമാൻ ദാരിമി (ചെയർമാൻ), സജീർ വിളയിൽ (ജനറൽ കൺവീനർ), സഹീർ അമ്മാച്ചൻമുക്ക് (ജോ.കൺവീനർ). തർബിയത്ത്: ശാഹുൽ ഹമീദ് മൗലവി (ചെയർമാൻ), അൻസർ തൃപ്പലഴികം (ജനറൽ കൺവീനർ), ഹാഫിള് സുഹൈൽ മൗലവി (ജോ:കൺവീനർ). മുആവന: അനസ് അൽബയാൻ (ചെയർമാൻ), അക്ബർഷാ മൈലാപ്പൂര് (ജനറൽ കൺവീനർ), ഷാനവാസ് കേരളപുരം (ജോ. കൺവീനർ), ഷഫീഖ് മുസ്ലിയാർ കരിക്കോട് (മീഡിയാ സെക്രട്ടറി), കുറിഞ്ചിലക്കാട് നവാസ് മന്നാനി (േപ്രാഗ്രാം കോ ഓർഡിനേറ്റർ). പ്രസിദ്ധീകരണ സമിതി: കണ്ണനല്ലൂർ നാഷിദ് ബാഖവി (ചെയർമാർ), നിസാറുദ്ദീൻ മന്നാനി (ജനറൽ കൺവീനർ), അബൂത്വാഹിർ മുസ്ലിയാർ (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. കുണ്ടുമൺ ഹുസൈൻ മന്നാനി, അൻസർ കുഴിവേലിൽ ത്വാഹാ അബ്റാരി, ഷിബുഖാൻ ചാത്തന്നൂർ, നജീം ദാറുസ്സലാം, നിസാം കുന്നത്ത്, ഹസീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു. വിദ്യാർഥിയുെട മരണത്തെക്കുറിച്ച് ഡി.ജി.പി അന്വേഷിക്കണം കൊല്ലം: ട്രിനിറ്റി സ്കൂളിലെ 10ാംക്ലാസ് വിദ്യാർഥിനിയുടെ മരണത്തിനു പിന്നിലെ ഗൂഢാേലാചനെയപ്പറ്റി ഡി.ജി.പി തലത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ മുഴുവൻ അൺഎയ്ഡഡ് സ്കൂളുകളിലും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ പി.ടി.എ രൂപവത്കരിച്ച് കുട്ടികളുടെ സുരക്ഷ ഒരുക്കാൻ ജില്ല ഭരണകൂടം തയാറാകണം. എ. ഇക്ബാൽകുട്ടി, മംഗലത്ത് നൗഷാദ്, മണലിൽ സുബൈർ, തേവലക്കര നാസർ മൗലവി, ബാബുരാൻ വെള്ളയിട്ടമ്പലം എന്നിവർ സംസാരിച്ചു.
Next Story