Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ആർ ക്യാമ്പ്...

എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക്​ സസ്​പെൻഷൻ തൃശൂർ: തൃശൂർ എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക്​ സസ്​പെൻഷൻ. ദേശീയഗാനത്തോട് ​അനാദരവ് പ്രകടിപ

text_fields
bookmark_border
എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക് സസ്പെൻഷൻ തൃശൂർ: തൃശൂർ എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക് സസ്പെൻഷൻ. ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിച്ചു, ഔദ്യോഗിക വാഹനം ദുരുപയോഗം െചയ്തു, ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് നടപടി. രാഷ്ട്രപതിയുടെ കേരള സന്ദർശനത്തി​െൻറ ഡ്യൂട്ടിയിൽ തിരുവനന്തപുരത്തുള്ള ഇദ്ദേഹത്തിന് പ്രത്യേക ദൂതൻ വശമാണ് ഡി.ജി.പിയുടെ ഉത്തരവ് കൈമാറിയത്. റിപ്പബ്ലിക് ദിനാചരണത്തി​െൻറ പരേഡ് റിഹേഴ്സൽ നടക്കുേമ്പാൾ ദേശീയഗാനാലാപനത്തിനിടെ കാലിൽ കാൽ കയറ്റി ഇരുന്നത് വിവാദമായിരുന്നു. കോഴിക്കോട്ട് സർവിസിലിരിക്കെ മേപ്പാടി വനത്തിൽനിന്ന് വീട്ടിത്തടി വെട്ടിക്കടത്തി, തൃശൂരിലെ ക്യാമ്പിലെ മെസ്സിൽ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു എന്നിങ്ങനെ നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരെ ഉയർന്നത്. കഴിഞ്ഞ ജൂണിലാണ് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യാമ്പിലെ പൊലീസുകാരൻ ജോഷിയെ മദ്യപിച്ചെത്തി ആക്രമിച്ചത്. ചിറക്കേക്കോട് സ്വദേശി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നതി​െൻറ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ചും, കമീഷണറും നൽകി‍യ റിപ്പോർട്ടുകളും പരിശോധിച്ച് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story