Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:44 AM IST Updated On
date_range 30 Oct 2017 10:44 AM ISTറേഷനരി മറിച്ച് വിൽക്കുന്നു; അനർഹർക്ക് മുൻഗണന കാർഡുകൾ
text_fieldsbookmark_border
നെയ്യാറ്റിൻകര: അനർഹർ പലരും മുൻഗണന കാർഡ് കരസ്ഥമാക്കി റേഷൻകടകളിൽനിന്ന് അരിവാങ്ങി മറിച്ചുവിൽക്കുന്നു. നെയ്യാറ്റിൻകര താലൂക്കിെൻറ വിവിധ പ്രദേശങ്ങളിലാണ് ഇത്തരം കള്ളക്കളി നടക്കുന്നത് കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിൽ റേഷൻ കടകളിൽ നടത്തിയ പരിശോധനയിൽ വിവിധ തരത്തിെല ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അനധികൃതമായി കൈവശപ്പെടുത്തിയ എ.എ.വൈ പ്രയോറിറ്റി സബ്സിഡി ഇനത്തിൽപ്പെട്ട 50 റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ മുൻഗണനാ കാർഡിനർഹരായി കയറിക്കൂടിയത് നിരവധി പേരാണ്. വീടും സ്ഥലവും കാറും നല്ല സമ്പാദ്യവുമുള്ള നിരവധി പേരാണ് മുൻഗണന കാർഡുകളിൽ കയറിക്കൂടിയിട്ടുള്ളത്. പലരുടെയും റേഷൻകാർഡിൽ കടകളിൽനിന്ന് സാധനം വാങ്ങി മറിച്ചുവിൽക്കുന്നത് മറ്റുള്ളവരാണ്. ബാലരാമപുരം കാട്ടുനടയിലെ മില്ലിൽനിന്ന് റേഷനരി വാങ്ങി അനധികൃതമായി സൂക്ഷിച്ച 843 കിലോ റേഷനരി, ഗോതമ്പ് എന്നിവ പിടിച്ചെടുത്തിരുന്നു. പല റേഷൻ കടകളിലും വ്യാപകമായി അരി മറിച്ച് വിൽക്കുന്നുണ്ട്. അർഹതപ്പെട്ട പലരും ആനൂകൂല്യങ്ങൽ ലഭിക്കാത്ത കാർഡിനുടമകളാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story