Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:17 AM GMT Updated On
date_range 2017-10-29T10:47:59+05:30പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsമലപ്പുറം: പത്രപ്രവർത്തക യൂനിയൻ 54ാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി. ഗൗരി ലേങ്കഷ് നഗറിൽ രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചത്. പ്രതിനിധി സമ്മേളനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മന്ത്രി കെ.ടി. ജലീൽ, അഡ്വ. തമ്പാൻ തോമസ്, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, സുരേഷ് എടപ്പാൾ തുടങ്ങിയവർ സംസാരിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ എന്നിവർ സംബന്ധിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, സി. നാരായണൻ, പി.എ. അബ്ദുൽ ഗഫൂർ, കോഡൂർ പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി, എം.ഒ. വർഗീസ്, കെ.ഡി. ഹരികുമാർ, സുരേഷ് എടപ്പാൾ തുടങ്ങിയവർ സംബന്ധിച്ചു. രാത്രി എട്ടിന് മാധ്യമപ്രവർത്തകരുടെ കലാപരിപാടികൾ, ഏകാംഗ നാടകം ആട്ടക്കളം എന്നിവ അരങ്ങേറി. ഞായറാഴ്ച പുതിയ ഭാരവാഹികൾ ചുമതലയേൽക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ഉമ്പായിയുടെ ഗസൽ അരങ്ങേറും.
Next Story