Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതരസംസ്ഥാനക്കാർക്കായി...

ഇതരസംസ്ഥാനക്കാർക്കായി ആവാസ്​ ഇൻഷുറൻസ്​ പദ്ധതി ഉദ്​ഘാടനം ഒന്നിന്​; ഇതുവരെ ഇൻഷുറൻസ്​ കമ്പനിയെ ക​െണ്ടത്തിയില്ല

text_fields
bookmark_border
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഒേട്ടറെ ആനുകൂല്യങ്ങളുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'ആവാസ്' നവംബർ ഒന്നിന് തുടങ്ങാനിരിക്കെ ഇതുവരെയും ഇൻഷുറൻസ് കമ്പനിയെ കണ്ടെത്തിയില്ല. ഇതിനുള്ള ടെൻഡർ നടപടിപോലും എങ്ങുമെത്തിയില്ലെന്നാണ് വിവരം. 15,000 രൂപയുടെ സൗജന്യ ചികിത്സയുടെ തുടക്കവും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് കാർഡ് വിതരണവും കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. എങ്കിലും സമീപകാലത്തൊന്നും ഇൻഷുറൻസ് പ്രകാരമുള്ള ആനുകൂല്യം കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസും സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും ഇത് നൽകാൻ സന്നദ്ധരായ ഇൻഷുറൻസ് കമ്പനിയെ ഇതുവരെയും കണ്ടെത്താത്തത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ടെൻഡർ നടപടി പൂർത്തീകരിക്കാൻ ചുരുങ്ങിയത് നാലു മാസമെങ്കിലും വേണം. കരാർ ഒപ്പിടലും അനുബന്ധ നടപടിക്രമങ്ങളുമായി പിന്നെയും കാലതമാസം വരും. രണ്ടു ഘട്ടങ്ങളിലായാണ് തൊഴിൽവകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. എൻറോൾമ​െൻറും രജിസ്ട്രേഷനും ഉൾപ്പെടുന്ന ഒന്നാംഘട്ടവും ഇൻഷുറൻസ് ഏജൻസി ഉൾപ്പെടുന്ന രണ്ടാംഘട്ടവും. എൻറോൾമ​െൻറിന് കൊൽക്കത്ത ആസ്ഥാനമായുള്ള ഏജൻസിയെ ഇ-ടെൻഡറിലൂടെ കണ്ടെത്തി. രജിസ്ട്രേഷൻ നടപടി ഒരുമാസമായി പുരോഗമിക്കുകയാണ്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമെത്തി എൻറോൾമ​െൻറ് നടത്തലും ഇൗ ഏജൻസിയാണ് നിർവഹിക്കുക. ആധാർ കാർഡി​െൻറ മാതൃകയിൽ ബയോമെട്രിക് വിവരങ്ങളടങ്ങുന്ന കാർഡും ഇതിനുള്ള സോഫ്റ്റ്വെയറും െവബ്സൈറ്റുമടക്കം സജ്ജമാണ്. ഇതുവെര എൻറോൾ ചെയ്തവർക്കുള്ള കാർഡുകൾ നവംബർ ഒന്നിന് െസൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിതരണം െചയ്യും. അതേസമയം, ഇൻഷുറൻസ് ഏജൻസി നിലവിൽവരുന്നത് വരെ അപകടങ്ങളിൽ പെടുന്നവർക്ക് എഫ്.െഎ.ആർ, ചികിത്സ രേഖകൾ എന്നിവ പരിശോധിച്ച് ആനുകൂല്യം നൽകുന്നതിനുള്ള സാധ്യതകളും സർക്കാർതലത്തിൽ ആരായുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story