Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമിഴ്നാട്ടിൽനിന്ന്...

തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുടൺ റേഷനരി പിടികൂടി

text_fields
bookmark_border
പാറശ്ശാല: പാൽ വണ്ടിയെന്ന വ്യാജേന തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്നുടൺ തമിഴ്നാട് റേഷനരി പിടികൂടി. ശനിയാഴ്ച രാവിലെ പത്തോടെ മൂവോട്ടുകോണം ജങ്ഷനിലാണ് വാഹന പരിശോധക്കിടയിൽ പാൽ കയറ്റിവന്ന വാഹനം പൊലീസി​െൻറ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഓടി. തുടർന്ന്, വാഹനം പരിശോധിച്ചപ്പോഴാണ് കണ്ടെയ്നർ വാഹനത്തിനുള്ളിൽ മൂന്ന് ടെൺ റേഷനരി ഒളിപ്പിച്ചനിലയിൽ കണ്ടത്. പിടിച്ചെടുത്ത വാഹനവും റേഷനരിയും തമിഴ്നാട് സിവിൽ സെപ്ലെസിന് കൈമാറി. പളുകൽ എസ്.ഐ പ്രഭാകരൻ, സെപഷൽ ബ്രാഞ്ച് എസ്.ഐ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് റേഷനരി പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story