Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:17 AM GMT Updated On
date_range 29 Oct 2017 5:17 AM GMTവ്യാജ നമ്പർപ്ലേറ്റുമായി വന്ന ടൂറിസ്റ്റ് ബസിനെ ആർ.ടി.ഒ അധികൃതർ പിടിച്ചെടുത്തു
text_fieldsbookmark_border
പാറശ്ശാല: ആന്ധ്രപ്രദേശിൽനിന്ന് വ്യാജ നമ്പർ പ്ലേറ്റുമായിവന്ന ടൂറിസ്റ്റ് ബസിനെ പാറശ്ശാല ആർ.ടി.ഒ ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. വാഹനത്തെയും ഡ്രൈവറെയും പൊലീസിന് കൈമാറി. കുറുംകുട്ടിയിൽ പ്രവർത്തിക്കുന്ന ആർ.ടി. ചെക്ക്പോസ്റ്റ് അധികൃതരാണ് വാഹനം പിടിച്ചെടുത്തത്. കെ.എൽ-34--4680 നമ്പറിലുള്ള ടൂറിസ്റ്റ് ബസ്, ആന്ധ്രയിൽനിന്നുള്ള വിനോദസഞ്ചാരികളുമായി ആർ.ടി.ഒ ചെക്ക്പോസ്റ്റിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും തെറ്റാണെന്ന് കണ്ടെത്തിയത്. കേരള രജിസ്ട്രേഷനാകുമ്പോൾ ഇവിടത്തെ നികുതി അടയ്ക്കെണ്ടന്നും അതാണ് ഇത്തരത്തിൽ വ്യാജ രേഖ ഉപയോഗിച്ച് വരാൻ കാരണമെന്നും യഥാർഥ വാഹനം മൈസൂരിൽ ഓടുന്നുണ്ടന്നും പാറശ്ശാല ആർ.ടി ചെക്ക്പോസ്റ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story