Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:14 AM GMT Updated On
date_range 2017-10-29T10:44:58+05:30കാലം തെറ്റിയിട്ടും ഇടവിളയായ കരനെൽകൃഷിയിൽ നൂറുമേനി വിളവുമായി സ്റ്റീഫൻ
text_fieldsപേയാട്: കാലംതെറ്റി ഇടവപ്പാതിയിൽ വിത്തെറിഞ്ഞിട്ടും സ്റ്റീഫന് നൂറുമേനി വിളവ്. വിളപ്പിൽശാല മലപ്പനംകോട് ചെറുപുഷ്പം സദനത്തിൽ സ്റ്റീഫൻ (54) ആണ് കരനെൽ കൃഷിയിൽ അഭൂതപൂർവമായ നേട്ടം കൊയ്തത്. സ്വന്തമായുള്ള 65 സെൻറിൽ ആദായമില്ലാതായ റബർ മരങ്ങൾ മുറിച്ചുമാറ്റി ആറു മാസം മുമ്പ് സ്റ്റീഫൻ പുതിയ റബർ ചെടികൾ െവച്ചുപിടിപ്പിച്ചു. ഇവിടെ ഇടവിളയായി എന്ത് കൃഷി ചെയ്യാമെന്ന ആലോചനക്കൊടുവിലാണ് കരനെൽകൃഷി എന്ന ആശയമുണ്ടായത്. കൃഷിഭവനുമായി ബന്ധപ്പെട്ടപ്പോൾ നെൽവിത്തും വളവും സൗജന്യമായി ലഭിച്ചു. ഇടവപ്പാതിയിൽ വിത്തെറിഞ്ഞെങ്കിലും പ്രകൃതി കനിഞ്ഞുനൽകി സ്റ്റീഫന് നൂറുമേനി. സ്റ്റീഫനും മകൻ പ്രകാശും ചേർന്നാണ് വിത്ത് വിതച്ചത്. ഒപ്പം 1000 മൂട് ചേമ്പും നട്ടു. നെല്ല് ചതിച്ചാലും ചേമ്പിൽനിന്ന് ലാഭം കൊയ്യാമെന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഒരേസമയം പുന്നെല്ലും പാൽ ചേമ്പും നൂറുമേനി സമ്മാനിച്ച സന്തോഷത്തിലാണ് സ്റ്റീഫൻ. തെൻറയും മകെൻറയും അധ്വാനമല്ലാതെ ഒരു രൂപപോലും മുടക്കില്ലാതെയാണ് കരനെൽ കൃഷി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇടവപ്പാതി കോരിച്ചൊരിയുമ്പോൾ നെൽമണികൾ ഒഴുകിപ്പോകുമെന്ന് പലരും പറഞ്ഞെങ്കിലും മണ്ണ് ചതിക്കില്ലെന്ന വിശ്വാസം തെറ്റിയില്ല. നൂറ്റാണ്ടിന് ശേഷമാണ് മലപ്പനംകോട് പ്രദേശത്ത് കരനെൽ കൃഷി വിളവെടുപ്പ് നടക്കുന്നത്. റബർ ചെടികൾ തലയാൾ പൊക്കം കഴിയുമ്പോൾ കരനെൽകൃഷി തുടരുമെന്ന് സ്റ്റീഫൻ പറയുന്നു.
Next Story