Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:44 AM IST Updated On
date_range 29 Oct 2017 10:44 AM ISTമനക്കരുത്തിൽ വൈകല്യം മറന്നു; മാജിക്കിൽ അവർ തീർത്തത് വിസ്മയ ലോകം
text_fieldsbookmark_border
തിരുവനന്തപുരം: മനക്കരുത്തിൽ മാജിക്കും കൈപ്പിടിയിലാക്കാമെന്ന് തെളിയിച്ച് ഭിന്നശേഷിക്കാരായ പ്രതിഭകൾ. പ്രഫഷനൽ മജിഷ്യരെ വെല്ലുന്ന മെയ്വഴക്കത്തോടെ പബ്ലിക് ലൈബ്രറി ഹാളിൽ കുട്ടികൾ പൂക്കളും വർണങ്ങളും വിതറിയപ്പോൾ നിറഞ്ഞ കൈയടിയോടെ സദസ്യർ പ്രോത്സാഹിപ്പിച്ചു. മാജിക് പ്ലാനറ്റിെൻറ മൂന്നാം വാർഷിക ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ സംവിധാനം ഏർപ്പെടുത്തി ആരംഭിച്ച 'എംപവർ' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മാജിക് ഷോ. ഭിന്നശേഷിക്കാരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായാണ് കലാവതരണത്തിനായി സ്ഥിരംവേദി എംപവർ സജ്ജമാക്കിയത്. മജിഷ്യൻ ഗോപിനാഥ് മുതുകാടിെൻറ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് തെഞ്ഞെടുക്കപ്പെട്ട വഴുതക്കാട് റോട്ടറി സ്കൂളിലെ ആർ. വിഷ്ണു, പി.ആർ. രാഹുൽ, ശ്രീലക്ഷമി, പാങ്ങപ്പാറ എസ്.ഐ.എം.സി സ്കൂളിലെ ആർ. രാഹുൽ, എൻ. ശിൽപ, പട്ടം സെൻറ് മേരീസിലെ ജി. പാർവതി എന്നിവരാണ് മാജിക്കിെൻറ വിസ്മയലോകം തീർത്തത്. സാമൂഹിക നീതി വകുപ്പിെൻറ അനുയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരുമാണ് ഈ കുട്ടികൾ. ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദം, ഹൈപർ ആക്ടിവിറ്റി, എം.ആർ എന്നിവ ബാധിച്ച കുട്ടികളാണ് മാന്ത്രികരുടെ കുപ്പായമണിഞ്ഞത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയും ജന്മനാ കൈകാലുകളില്ലാതെ 75 ശതമാനം ശാരീരികവൈകല്യവുമായി ജീവിതത്തോട് പൊരുതി ജയിച്ച സി.പി. ഷിഹാബുദ്ദീനാണ് എംപവറിെൻറ ആസൂത്രണത്തിനു പിന്നിൽ. മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസ്, കവയിത്രി സുഗതകുമാരി എന്നിവർ കുട്ടികളുടെ മാജിക് കാണാനും ആശീർവദിക്കാനും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story